UPDATES

ആ വാര്‍ത്തയെഴുതിയ ലേഖകന്‍ കൂട്ടിക്കൊടുപ്പുകാരന്‍, അപമാനിക്കുന്നത് മാധ്യമലോകത്തെയും; റിമ കല്ലിങ്കല്‍

അഴിമുഖം പ്രതിനിധി

കൊക്കൈന്‍ കേസില്‍ തങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന തരത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്തു വന്നതിനു പിന്നാലെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും വിമര്‍ശനവുമായി എത്തി. തന്റെ ഫെയ്‌സബുക്ക് പേജിലാണ് റിമയുടെ വിമര്‍ശനം. താനുമൊരു മാധ്യമബിരുദധാരിയാണ്. മാധ്യമങ്ങള്‍ സമൂഹത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണു നിര്‍വഹിക്കാനുള്ളതെന്നും പറഞ്ഞു തുടങ്ങുന്ന റിമ ഈ പ്രൊഫഷനെ താന്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് കാണുന്നതെന്നും പറയുന്നു.

 എന്നാല്‍ സത്യസന്ധരും അദ്ധ്വാനശീലരുമായ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലാണ് ഒരാള്‍ സ്വയമൊരു കൂട്ടിക്കൊടുപ്പുകാരനെന്ന നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നു റിമ ആരോപിക്കുന്നു. തങ്ങള്‍ക്കെതിരായി വാര്‍ത്തയെഴുതിയ വ്യക്തിയെ പേരെടുത്തു പറഞ്ഞാണ് റിമ ആക്ഷേപിച്ചിരിക്കുന്നത്. അതേ പത്രത്തിന്റെ ഇക്കിളി പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന നിലവാരത്തിലാണ് അയാള്‍ ഈ വാര്‍ത്തയും എഴുതിയിരിക്കുന്നതെന്നും റിമ പരിഹസിക്കുന്നു.

അതേ സമയം താന്‍ ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അതിന്റെ ഉപയോഗത്തിനും എതിരാണെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കുന്നു. യുവതലമുറ ലഹരിയുടെ വഴിയിലേക്ക് പോകരുതെന്ന ഉപദേശവും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ റിമ നല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍