UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈംസ് ഓഫ് ഇന്ത്യയുടെ മൂന്നാംകിട മഞ്ഞപത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ തുപ്പുന്നു: റിമ കല്ലിങ്കല്‍

‘മുന്‍ ഡ്രൈവര്‍ സിനിമനടിയെ ബലാത്സംഗം ചെയ്തുവെന്നാണ്’ ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡീഷന്റെ മുന്‍ പേജില്‍ വന്നിരിക്കുന്ന വാര്‍ത്ത

ആക്രമിക്കപ്പെട്ട നടിയുടെ വാര്‍ത്ത തെറ്റായി കൊടുത്ത ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍. ഇതൊരു കൂട്ടബലാത്സംഗമായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമായിരുന്നു അല്ലേയെന്നും ചോദിച്ചുകൊണ്ടാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. നിങ്ങളുടെ ബുദ്ധിശൂന്യമായ മൂന്നാംകിട മഞ്ഞപത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ തുപ്പുന്നു- എന്നു പറഞ്ഞാണ് പോസ്റ്റ് അസാനിക്കുന്നത്.

‘ഓടികൊണ്ടിരിക്കുന്ന കാറില്‍ മുന്‍ ഡ്രൈവര്‍ സിനിമനടിയെ ബലാത്സംഗം ചെയ്തുവെന്നാണ്’ ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡീഷന്റെ മുന്‍ പേജില്‍ വന്നിരിക്കുന്ന വാര്‍ത്ത. കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ നടിയുടെ പേര് വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെതെന്ന തെറ്റദ്ധരിപ്പിക്കപ്പെടുന്ന വീഡിയോയും കൊടുത്തിട്ടുണ്ട്. ഇതിനെതിരെയാണ് റിമ രോഷത്തോടെ ഇവര്‍ക്കെതിരെ തിരിഞ്ഞത്.


റിമയുടെ പോസ്റ്റ്-

‘ടൈംസ് ഓഫ് ഇന്ത്യ,
ആ പെണ്‍കുട്ടി കുറഞ്ഞപക്ഷം ബലാത്സംഗം ചെയ്യപ്പെടമായിരുന്നു അല്ലേ?
അതൊരു കൂട്ടബലാത്സംഗമായിരുന്നെങ്കില്‍ ഗംഭീരമാവുമായിരുന്നു.
ഇതില്‍ ഒരു ഇരുമ്പ് ദണ്ഡും കൂടുതല്‍ ക്രൂരതയുമുണ്ടായിരുന്നെങ്കില്‍ ഇനിയും സെന്‍സേഷന്‍ സൃഷ്ടിക്കമായിരുന്നു. അതായിരുന്നു കൂടുതല്‍ നല്ലത്. ശരിയല്ലേ? ഞാന്‍ കരുതുന്നത് മാതൃഭൂമി ചാനലും ഇത് ബലാത്സംഗമാണെന്ന് ഉറപ്പിക്കാനാണ് ധൃതി കൂട്ടിയതെന്നാണ്. പക്ഷേ അവര്‍ പിന്നീട് വാര്‍ത്ത പിന്‍വലിച്ചു.നിങ്ങളുടെ ബുദ്ധിശൂന്യമായ മൂന്നാംകിട മഞ്ഞപത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ തുപ്പുന്നു.
നരകത്തിലേക്ക് പോ..’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍