UPDATES

വനിത വിഭാഗം ഡിസ്കസ് ത്രോ; സീമ പുനിയ പുറത്ത്

Avatar

അഴിമുഖം പ്രതിനിധി

വനിത വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെഇന്ത്യന്‍ താരം സീമ പൂനിയ പുറത്തായി. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച താരത്തിന് 57.58 മീറ്റര്‍ ദൂരം കടക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. 34 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ 20-ാമതായാണ് സീമ ഫിനിഷ് ചെയ്തത്. ആദ്യ അവസരത്തില്‍ 57.58 മീറ്റര്‍ ദൂരമെറിഞ്ഞ സീമയുടെ രണ്ടാമത്തെ ത്രോ ഫൗളായിരുന്നു. 65.38 മീറ്റര്‍ ദൂരമെറിഞ്ഞ ക്യൂബയുടെ യാമിന്‍ പെരസാണ് ഈ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. ആകെ 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് ഗൗഡയും നേരത്തെ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍