UPDATES

റിയോയില്‍ ഫെല്‍പ്സിന് നാലാം സ്വര്‍ണ്ണം

Avatar

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ ഫെല്‍പ്സിന് നാലാം സ്വര്‍ണം. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. 1:54:66 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. 200 മീറ്റര്‍ മെഡ്‌ലിയില്‍ തുടര്‍ച്ചയായ നാലാം ഒളിമ്പിക്‌സിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടുന്നത്. ഇതോടെ ഫെല്‍പ്സിന്റെ ഒളിമ്പിക്സ് മെഡലുകളുടെ എണ്ണം 22 ആയി. ആകെ മെഡലുകളുടെ എണ്ണം 26 ഉം. റിയോയില്‍ 4×100 മീറ്റര്‍ 4×200 മീറ്റര്‍ റിലേകളിലും 4x 100 ഫ്രീ സ്റ്റൈലിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍