UPDATES

കായികം

റിയോ 2016; ആദ്യസ്വര്‍ണം അമേരിക്കയ്ക്ക്

Avatar

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സിലെ ആദ്യം സ്വര്‍ണം അമേരിക്കയുടെ വിര്‍ജീനിയ ത്രാഷര്‍ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് വിര്‍ജീനിയ സ്വര്‍ണം സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍ വെള്ളിയും വെങ്കലവും ചൈനയ്ക്കാണ്.

അതേസമയം ഈയിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അയോണിക പോളും അപൂര്‍വി ചന്ദേലിയും ഫൈനലില്‍ എത്താതെ പുറത്തായി. അയോണിക 43 ആം സ്ഥാനത്തും അപൂര്‍വ 34 ആം സ്ഥാനത്തുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

തുഴച്ചില്‍ പുരുഷവിഭാഗം സിംഗിള്‍സ് സ്‌കള്‍സില്‍ ദത്തു ബബന്‍ ബൊക്കനാല്‍ ക്വാര്‍ട്ടറില്‍ എത്തിയത് ഇന്ത്യക്ക് ആശ്വാസമായി. ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തായി മത്സരം പൂര്‍ത്തിയാക്കിയാണ് ദത്തു ക്വാര്‍ട്ടറില്‍ കടന്നത്.

സ്വര്‍ണപ്രതീക്ഷകളോടെ ഒളിമ്പിക്‌സിന് എത്തിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ പക്കല്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്നത് ശുഭ വാര്‍ത്തയാണ്. ആദ്യമത്സരത്തില്‍ അയര്‍ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടു ഗോളിന് മുന്നില്‍ നില്‍ക്കുകയാണ്. പെനാല്‍റ്റിയില്‍ നിന്നും രഘുനാഥ് വൊക്കലിഗയും രൂപീന്ദര്‍ പാലുമാണ് ഗോളുകള്‍ നേടിയത്. മത്സരം പുരോഗമിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍