UPDATES

വായിച്ചോ‌

കേരളത്തില്‍ തോക്ക് ലൈസന്‍സിനുള്ള വനിതാ അപേക്ഷകര്‍ വര്‍ധിക്കുന്നു

കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ലൈസന്‍സ് തോക്കുകളുള്ള സ്ത്രീകളുള്ളത്

കേരളത്തില്‍ തോക്ക് ലൈസന്‍സിനുള്ള വനിതാ അപേക്ഷകര്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരിക്കുന്നത്. ആകെ സംസ്ഥാനത്തിപ്പോള്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ക്ക് ലൈസന്‍സ് തോക്കുകളുണ്ട്.ഇപ്പോള്‍ നാല്‍പ്പത്തിനായിരത്തോളം പുതിയ അപേക്ഷളാണ് തോക്ക് ലൈസന്‍സിനായി എത്തിയിരിക്കുന്നത്. ഇതില്‍ പകുതിയോളം ആപേക്ഷകള്‍ നല്‍കിയിരിക്കുന്നത് സ്ത്രീകളാണ്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതാണ് തോക്ക് ലൈസന്‍സിനായി സ്ത്രീ അപേക്ഷകരുടെ എണ്ണവും വര്‍ധിക്കുവാന്‍ കാരണമെന്ന് കരുതുന്നത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ലൈസന്‍സ് തോക്കുകളുള്ള സ്ത്രീകളുള്ളത്. കോട്ടയത്ത് 16 സ്ത്രീകള്‍ക്കാണ് തോക്കുകളുള്ളത്.

സംസ്ഥാനത്തെ തോക്ക് ലൈസന്‍സിന്റെ പട്ടിക

തൃശ്ശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരപരിധികളിലാണ് വനിതാ അപേക്ഷകര്‍ കൂടുതലുള്ളത്. അപേക്ഷിക്കുന്നവരുടെ ശാരീരിക, മാനസിക സ്ഥിതി വിലയിരുത്തിയും ആവിശ്യകതയും പരിഗണിച്ചാണ് തോക്കിനുള്ള ലൈസന്‍സ് നല്‍കുന്നത്. അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രറ്റ് മുഖേന കളക്ടറാണ് ലൈസന്‍സുകള്‍ അനുവദിക്കുന്നത്.

സിറ്റി പോലീസ് കമ്മിഷണറോ അപേക്ഷകന്റെ പ്രദേശ പരിധിയിലെ എസ്പിമാരോ തോക്ക് ലൈസന്‍സിന്റെ ആവശ്യകതയും വിശദാംശങ്ങള്‍ പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.


മാതൃഭൂമിയില്‍ വന്ന ലേഖനം കൂടുതല്‍ വായിക്കുവാന്‍- https://goo.gl/SnM2gd

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍