UPDATES

’13 സെക്കന്റ് കഴിഞ്ഞു നോട്ടം മാറ്റിയാല്‍ കുഴപ്പമുണ്ടോ’? ഋഷിരാജ് സിംഗിനെ ട്രോളി സോഷ്യല്‍ മീഡിയ

അഴിമുഖം പ്രതിനിധി

ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ എതിര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെയാണ്.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുമ്പോഴായിരുന്നു ഋഷിരാജ് സിംഗിന്റെ വിവാദ പരാമര്‍ശം.

പ്രോട്ടോക്കോള്‍ വിവാദം ഉണ്ടായപ്പോഴും കൂടെ നിന്ന സോഷ്യല്‍മീഡിയ തനിക്കിട്ട്‌ ഇങ്ങനെ ഒരു പണി തരും എന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിചാരിച്ചിട്ടുണ്ടാവില്ല. വേണമെങ്കില്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ കൈയ്യില്‍ കരുതണമെന്നും അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. 

ഋഷിരാജ് സിംഗിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമായി തോന്നുമെന്ന് ഇപി ജയരാജന്‍. എക്‌സൈസ് കമ്മീഷണറുടെ പരാമര്‍ശം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ട്രോളന്മാര്‍ സിങ്കത്തിനെ വിടാന്‍ തീരുമാനിച്ചിട്ടില്ല. ട്രോളുകള്‍ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍