UPDATES

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 29 പേര്‍ മരിച്ചു; 107 പേരെ രക്ഷപ്പെടുത്തി

അഴിമുഖം പ്രതിനിധി

ലിബിയയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 29 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. അഭയാര്‍ഥികളില്‍ 107 പേരെ രക്ഷപ്പെടുത്തിയെന്നും ഫ്രഞ്ച് സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രൊണ്ടയേഴ്‌സ് (എംഎസ്എഫ്) അറിയിച്ചിട്ടുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എംഎസ്എഫ് ട്വീറ്റ് ചെയ്തു.

ലിബിയയില്‍നിന്നു 26 നോട്ടിക്കല്‍ മൈല്‍ അകലെ ഉപേക്ഷിക്കപ്പെട്ട എണ്ണ പാടത്തിനു സമീപമാണ് അപകടം നടന്നത്. ഭാരം അമിതമായതിനെത്തുടര്‍ന്ന് ബോട്ടിന്റെ ഒരു ഭാഗം മുങ്ങുകയും വെള്ളം കയറുകയുമായിരുന്നുവെന്നാണ് ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് പറയുന്നത്.

ഈ വര്‍ഷം ഇതുവരെ 3,800 ഓളം അഭയാര്‍ഥികള്‍ മെഡിറ്റിനേറിയന്‍ കടലില്‍ മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പല അപകടങ്ങളും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ കയറിയ ബോട്ടുകള്‍ മറിഞ്ഞാണ് സംഭവിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍