UPDATES

എഡിറ്റര്‍

സിറിയയെക്കുറിച്ചുള്ള പുസ്തകം വായിച്ചു; വിമാന ജീവനക്കാര്‍ക്ക് ഫയിസ കുറ്റവാളിയായി

സിറിയന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ലേഖനങ്ങളും ചെറുകഥകളും അടങ്ങുന്ന സിറിയ സ്പീക്ക്‌സ്: ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട്‌ലൈന്‍ എന്ന പുസ്തകം വായിക്കാനായി എടുക്കുമ്പോള്‍ ഫയിസ ഷെഹീന്‍ കരുതിയിരുന്നില്ല അത് വലിയൊരപരാധമാകുമെന്ന്.

ഈ പുസ്തകം വായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് യുവതിയെ ഡോന്‍സ്റ്റര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയുമായിരുന്നു. തീവ്രവാദ നിയമമനുസരിച്ച് പൊലീസ് ഫയിസയെ 15 മിനുട്ടോളം ചോദ്യം ചെയ്തു. കുറ്റവാളിയെ പോലെ തോന്നിച്ചുവെന്നാണ് വിമാന കമ്പനി അധികൃതര്‍ പൊലീസിനോട് പറഞ്ഞത്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുകയാണ് ഫയിസ. തുര്‍ക്കിയില്‍ മധുവിധു കഴിഞ്ഞ് തിരിച്ചു മടങ്ങുന്നതിനിടെയിലാണ് സംഭവം. വിമാനക്കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫയിസ വ്യക്തമാക്കി.താന്‍ ഒരു മുസ്‌ലിം ആയതിനാലാണ് തന്നെ സംശയിച്ചതും ചോദ്യം ചെയ്തതെന്നും ഫയിസ പ്രതികരിച്ചു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/Mv8Ul7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍