UPDATES

ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദീന്‍റെ ജാമ്യം റദ്ദാക്കി

അഴിമുഖം പ്രതിനിധി

ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദീന്‍റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ കീഴടങ്ങാനുള്ള കോടതി നിര്‍ദേശം പ്രകാരം ഷഹാബുദീന്‍ കോടതിയിലെത്തി കീഴടങ്ങി. കൊലപാതകവും തട്ടികൊണ്ടു പോകലുമടക്കം നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് ഷഹാബുദീന്‍. ജസ്റ്റിസ് പിസി ഘോസെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്.

കൊലപാതക കേസില്‍ ജയിലിലായിരുന്ന ഷഹാബുദീന് ഈ മാസം ആദ്യമാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 20വര്‍ഷത്തിനിടെ മൂന്ന് തവണ ഷിഹാബുദ്ദീന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കൊലപാതക കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാറ്റ്‌ന ഹൈക്കോടതി ഷഹാബുദീന് ജാമ്യം അനുവദിച്ചിരുന്നത്.

രാജീവ് റോഷന്‍ വധക്കേസിലും, റോഷന്‍റെ ഇരട്ട സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലുമാണ് ഷഹാബുദ്ദീന് പാട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇരട്ടസഹോദരങ്ങളെ കൊലപ്പെടുത്തിയതിന് രാജീവ് റോഷന്‍ ദൃക്സാക്ഷിയായിരുന്നു. ഇതിനെതുടര്‍ന്ന് റോഷനും പിന്നീട് കൊലചെയ്യപ്പെട്ടു. ബിഹാര്‍ ഗവണ്‍മെന്‍റും ഷഹാബുദ്ദീന്‍റെ ജാമ്യത്തെ സുപ്രിംകോടതിയില്‍ എതിര്‍ത്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍