UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയ്ക്ക് ‘തൊപ്പി’, പനീര്‍സെല്‍വത്തിന് ‘ഇലക്ട്രിക് പോസ്റ്റ്’

ചിഹ്നവും പാര്‍ട്ടി പേരും ഉപയോഗിക്കാന്‍ രണ്ടു വിഭാഗവും ഉന്നയിച്ച അവകാശവാദങ്ങള്‍ കേട്ടതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

രണ്ടില ചിഹ്നം മരവിപ്പിച്ചതിനെ തുടര്‍ന്ന്  ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒ.പനീർസെൽവം വിഭാഗത്തിനും ശശികല വിഭാഗത്തിനും ചിഹ്നങ്ങള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങി. ഒ പനീര്‍ സെല്‍വം വിഭാഗത്തിന് ‘വൈദ്യുതി തൂണും’ ശശികല വിഭാഗത്തിന് ‘തൊപ്പി’യുമാണ് പുതിയതായി നല്‍കിയിരിക്കുന്ന ചിഹ്നം.

ചിഹ്നവും പാര്‍ട്ടി പേരും ഉപയോഗിക്കാന്‍ രണ്ടു വിഭാഗവും ഉന്നയിച്ച അവകാശവാദങ്ങള്‍ കേട്ടതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തത്.

അതേസമയം പനീര്‍സെല്‍വത്തിന് ‘എഐഎഡിഎംകെ പുരട്ച്ചി അലൈവി അമ്മ’ എന്ന പേര്‍ അനുവദിച്ചപ്പോള്‍ ‘എഐഎഡിഎംകെ അമ്മ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍