UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കെ കെ രമയെ അപമാനിച്ച് സിപിഐഎം പ്രവര്‍ത്തകര്‍

അഴിമുഖം പ്രതിനിധി

വടകര നിയമസഭ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റ ആര്‍എംപി നേതാവ് കെ കെ രമയെ അപമാനിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. വോട്ടെണ്ണലിനുശേഷം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തില്‍ ഒരു പ്രവര്‍ത്തകനെ കെ കെ രമയുടെ വേഷം കെട്ടിച്ചു.

ചുവന്ന മാക്‌സി ധരിച്ച പ്രവര്‍ത്തകന്‍ കെ കെ രമയുടെ ചിത്രം മുഖം മൂടിയായും ധരിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തി വോട്ടു പിടിച്ച് വിജയം കണ്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പ്രകടനം നടത്തിയത്. ഇനി കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെ അക്രമം ഉണ്ടാകില്ലെന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് വിജയ പ്രതികരണം. വടകര പഴയ സ്റ്റാന്റ് പരിസരത്തായിരുന്നു പ്രകടനം.

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സികെ നാണുവാണ് വിജയിച്ചത്. യുഡിഎഫിന്റെ മനയത്ത് ചന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കെകെ രമ 20,000-ത്തില്‍ പരം വോട്ടു പിടിച്ച് മൂന്നാമത് എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍