UPDATES

കോണ്‍ഗ്രസുമായി കൂട്ടുകൂടേണ്ടി വരുമോ?; ഒഞ്ചിയത്ത് ആര്‍എംപി എന്തുചെയ്യും?

അഴിമുഖം പ്രതിനിധി

ഒഞ്ചിയത്ത് ആര്‍എംപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. ആറ് സീറ്റുകളില്‍ ആര്‍എംപി വിജയിച്ചപ്പോള്‍ എഴു സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ കക്ഷിയായി. യുഡിഎഫിന് നാലു സീറ്റുകളാണ് കിട്ടിയത്. പഞ്ചായത്ത് ഭരണം നടത്തണമെങ്കില്‍ ഒന്നുകില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആര്‍എംപിക്കു വേണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ അധികാരത്തില്‍ എത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയിലേക്ക് ആര്‍എംപിക്ക് എത്തേണ്ടി വരും. രണ്ടിലേതു തീരുമാനിച്ചാലും അത് ആര്‍എംപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയ്ക്ക് ഇളക്കം തട്ടുന്ന തീരുമാനം ആയിരിക്കും.

അതേസമയം ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉണ്ടായിരിക്കുന്നത് വലിയ തിരിച്ചുവരവാണ്. ചന്ദ്രശേഖരന്റെ വീടിരിക്കുന്ന വാര്‍ഡില്‍ പോലും സിപിഐഎമ്മിനാണ് വിജയം എന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ ജനപിന്തുണ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതല്‍ ഉന്മേഷത്തോടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍