UPDATES

എഡിറ്റര്‍

വെയ്റ്റര്‍ പരാമര്‍ശം: റോബര്‍ട്ട് വദ്രയും സുബ്രഹ്മണ്യം സ്വാമിയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തല്ല്

Avatar

സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയും സുബ്രഹ്മണ്യം സ്വാമിയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാഗ്വാദം. സുബ്രഹ്മണ്യം സ്വാമിയുടെ വിവാദമായ ‘വെയ്റ്റര്‍’ പരാമര്‍ശത്തിലാണ് ഇപ്പോള്‍ രണ്ടു പേരും തമ്മില്‍ വാഗ്വാദം ഉണ്ടായിരിക്കുന്നത്.

കേന്ദ്രമന്ത്രിമാര്‍ കോട്ടും സൂട്ടുമിട്ട് കാണുമ്പോള്‍ ഹോട്ടല്‍ വെയ്റ്റര്‍മാരെപ്പോലെ ഉണ്ട് എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്. ഇപ്പോള്‍ ചൈനയിലുള്ള കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ഉന്നം വച്ചായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം. അരുണ്‍ ജയ്റ്റ്‌ലിക്ക് വച്ചത് ഒടുവില്‍ വദ്രയ്ക്ക് കൊണ്ട അവസ്ഥയാണ്.

“അപ്പോള്‍ ഒരു വെയ്റ്റര്‍ ആയിരിക്കുന്നതില്‍ ഒരു മാന്യതയും ഇല്ലെന്നാണോ? വിവാദപ്രിയനായ ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യം സ്വാമി പറയുന്നത് കേന്ദ്ര മന്ത്രിമാര്‍ കോട്ടും സൂട്ടുമിട്ടാല്‍ ഹോട്ടല്‍ വെയ്റ്റര്‍മാരെപ്പോലെ തോന്നുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വസ്ത്രങ്ങള്‍ അവര്‍ ധരിക്കണമെന്നും. ഇത് ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ഹോട്ടല്‍ വെയ്റ്റര്‍മാരെ കളിയാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ്”.- വദ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വദ്രയുടെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകം സ്വാമിയുടെ മറുപടിയും വന്നു. “വദ്രയുടെ അമ്മ ഇംഗ്ലണ്ടിലെ ഒരു ഹോട്ടലില്‍ വെയ്റ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും അദ്ദേഹത്തിന് ആ പരാമര്‍ശം മോശമായി തോന്നുന്നത്. മന്ത്രിമാര്‍ അങ്ങനെ ആകരുതെന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അത് പക്ഷേ ആര്‍ക്കും എതിരൊന്നുമല്ല”. സ്വാമി തിരിച്ചടിച്ചു.
“വദ്ര രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് ആദ്യം ജയിലില്‍ ആകാതിരിക്കാനുള്ള വഴി നോക്കട്ടെ”. സ്വാമി തുടര്‍ന്നു.

കൂടുതല്‍ വായനക്ക്:

http://goo.gl/F6r5yG

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍