UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാബൂളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു നേരെ റോക്കറ്റ് ആക്രമണം

കഴിഞ്ഞയാഴ്ച നടന്ന സ്‌ഫോടനത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു

കാബൂളില്‍ ഇന്ത്യന്‍ സ്ഥാനപതി മന്‍പ്രീത് വോറയുടെ വസതി സ്ഥിതി ചെയ്യുന്ന മേഖലയില്‍ റോക്കറ്റ് പതിച്ചതായി വിവരം. വസതി സ്ഥിതി ചെയ്യുന്നിടത്തുള്ള ടെന്നീസ് കോര്‍ട്ടിനു സമീപമായാണ് റോക്കറ്റ് പതിച്ചതെന്നാണു വിവരം. കാബൂളില്‍ നടക്കുന്ന സമാധാനയോഗ സ്ഥലത്ത് ഉണ്ടായെന്നു പറയുന്ന സ്‌ഫോടനത്തിനു പിന്നാലെയാണ് ഇന്ത്യന്‍ സ്ഥാനപതിയുടെ വസതി പ്രദേശത്ത് റോക്കറ്റ് പതിച്ചത്. രണ്ട് അപകടങ്ങളിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണു ഒടുവില്‍ കിട്ടുന്ന വിവരം. നേരത്തെ സമാധന യോഗം പ്രസിഡന്റ് അഷറഫ് ഗാനിയായിരുന്നു ഉത്ഘാടനം ചെയ്തത്. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കാബൂളില്‍ നടന്ന ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 150 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എംബസിയുള്‍പ്പെടെയുളള വിദേശസ്ഥാനപതി കാര്യലയങ്ങള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയായിരുന്നു സ്‌ഫോടനം. ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്ന ഇങ്ങോട്ട് ട്രക്ക് ഓടിച്ചു കയറ്റാനായിരുന്നു പദ്ധതി. പൊലീസുകാര്‍ ഇതു തടഞ്ഞതോടെയാണ് സ്‌ഫോടനം ഉണ്ടായത്. 450 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം അഫ്ഗാന്‍ പൗരന്മാരായിരുന്നു.

2001 ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിനുശേഷം രാജ്യതലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമായിരുന്നു ഇത്. ഒരു ഭീകരസംഘടനയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിലും പാകിസ്താന് സ്‌ഫോടനത്തിനു പിന്നില്‍ പങ്കുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍