UPDATES

കായികം

ഫെഡറര്‍ തകര്‍ന്നു; ഇത്തവണയും വിജയി ദ്യോകോവിച്

അഴിമുഖം പ്രതിനിധി

ടെന്നീസ് ഇതിഹാസങ്ങള്‍ മുഖാമുഖം പോരാടിയ  ഓസ്ട്രേലിയന്‍ ഓപണ്‍ പുരുഷ വിഭാഗം സെമി ഫൈനലില്‍ റോജര്‍ ഫെഡററെതകര്‍ത്ത് നൊവാക് ദ്യോകോവിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ 6-1, 6-2, 3-6, 6-3 എന്ന സ്‌കോറിനാണ്  സ്വിസ്സ് ഇതിഹാസത്തെ  ദ്യോകോവിച്ച് മലര്‍ത്തിയടിച്ചത്. ആദ്യ സെറ്റുമുതല്‍ ദ്യോക്കൊവിച് വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. ആദ്യത്തെ സെറ്റിലും അവസാനത്തെ സെറ്റിലും ദ്യോക്കോവിച് തന്നെയാണ് ആദ്യത്തെ സെര്‍വ് ചെയ്തത്,  ആദ്യത്തെ പോയിന്റും ദ്യോക്കോവിച് തന്നെ നേടുകയും ചെയ്തു. ഇതൊടെ ഫെഡറര്‍ക്കെതിരായ തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ്സ്ലാം ജയവും ദ്യോകോവിച് തന്റെ പേരിലാക്കി. 23 തവണ ദ്യോകോവിച്ച് മുന്‍ ചാമ്പ്യനെ തകര്‍ത്തപ്പോള്‍  22 തവണ ദ്യോകോവിച്ചിനെ പരാജയപ്പെടുത്താനെ ഫെഡറര്‍ക്കു കഴിഞ്ഞുള്ളൂ. നാളെ നടക്കുന്ന ആന്‍ഡി മറെ- മിലോസ് റവോനിക് പോരാട്ടത്തിലെ വിജയിയോടാകും  ദ്യോകോവിച്ച്  ഏറ്റുമുട്ടുക.

 

 

     

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍