UPDATES

എഡിറ്റര്‍

മിസ്റ്റര്‍ വേള്‍ഡ് പട്ടം ആദ്യമായി ഇന്ത്യയിലേക്ക്; വരുന്നത് ഹൈദരാബാദ് വഴി

Avatar

ചരിത്രത്തിലാദ്യമായി മിസ്റ്റര്‍ വേള്‍ഡ് പട്ടം ഇന്ത്യയിലെത്തിയിരിക്കുകയാണ്. വരുന്നത് ഹൈദരാബാദ് വഴിയാണ്. സുവര്‍ണ്ണ നേട്ടം കൈവരിച്ചത് ഹൈദരാബാദ് സ്വദേശി രോഹിത് ഖണ്ഡേല്‍വാള്‍. ഇന്നലെ ഇംഗ്ലണ്ടില്‍ നടന്ന ചടങ്ങിലാണ് രോഹിത്ത് കിരീടം ചൂടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 47 പേരോട് പോരാടിയാണ് മിസ്റ്റര്‍ വേള്‍ഡ് പട്ടം രോഹിത് നേടിയെടുത്തിരിക്കുന്നത്.  കഠിനമായ പരിശീലനങ്ങളിലൂടെയാണ് സ്വപ്‌ന തുല്യമായ ഈ നേട്ടം രോഹിത്തിനെ തേടിയെത്തിയത്. 2015ലെ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയ രോഹിത്തിനെ ട്രെയിന്‍ ചെയ്യുന്നത് ഫാഷന്‍ രംഗത്തെയും മറ്റും പ്രമുഖരായ സബീറ മര്‍ച്ചന്റ്, സുപ്രീത് ബേദി, ജമുന പൈ, ഡോ സന്ദേശ് മായേക്കര്‍ തുടങ്ങിയവരാണ്. ശാരീരികക്ഷമതക്കായി ഫുട്‌ബോള്‍ അടക്കമുള്ള കഠിന പരിശീലന മുറകളായിരുന്നു രോഹിത്തിന് പരിശീലകര്‍ നല്‍കിയത്. 50000 ഡോളറാണ് രോഹിത്തിന് സമ്മാനമായി ലഭിക്കുക.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ രോഹിത് ‘യെ ഹേ ആശിഖി’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രശസ്തനായത്. തുടര്‍ന്ന് നിരവധി പ്രോഗ്രാമുകളാണ് രോഹിത്തിനെ തേടിയെത്തിയത്. 1989ല്‍ ഹൈദരാബാദില്‍ ജനിച്ച രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ്.

തനിക്ക് മിസ്റ്റര്‍ വേള്‍ഡ് പട്ടം ലഭിച്ചെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്നും ഈ പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നേട്ടത്തെ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്നും രോഹിത് പ്രതികരിച്ചു. ഈ അവസരത്തിന് മിസ് ഇന്ത്യ ഓര്‍ഗ്ഗനൈസേഷനും നന്ദി പറയുന്നുവെന്നും ഒരു സ്വപ്‌ന സാക്ഷാത്കാര നിമിഷമാണിതെന്നും രോഹിത് പറഞ്ഞു. രോഹിതിനെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/GH0QKz

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍