UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിതിന്‍റെ വീട് പറഞ്ഞു തരും അയാള്‍ ആരാണെന്ന്

Avatar

അഴിമുഖം പ്രതിനിധി

രോഹിത്തിന്റെ ആത്മഹത്യാകുറിപ്പില്‍ സുഹൃത്തുക്കളോട് തനിക്കുവേണ്ടി ചെയ്തു തരുവാന്‍ ആവശ്യപ്പെടുന്ന വളരെക്കുറച്ചു കാര്യങ്ങളേ ഉള്ളൂ. അതിലൊന്നാണ് അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിനു തന്‍റെ മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ് തുകയായ 1,75,000 രൂ നല്‍കണം എന്നുള്ളത്. താന്‍ കാരണം അവരുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്ന അയാള്‍ സുഹൃത്തിന് നല്‍കാനുള്ള പണത്തിന്‍റെ കാര്യവും ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ ജീവിചിരുന്നപ്പോഴും രോഹിത് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന  കുടുംബത്തെയും സുഹൃത്തുക്കളെയും തന്റെ ചുറ്റുപാടുകളെയും കുറിച്ചുള്ള  ചിത്രങ്ങളും ചെറിയ കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഫേസ്ബുക്കിലെ മൈ ഹോം എന്ന ആല്‍ബത്തില്‍ രോഹിത് പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുകളും..

എനിക്ക് ജെആര്‍എഫ് സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതിനു മുന്‍പ് വീട്ടിലെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് ഇക്കാണുന്നത്. എന്റെ അമ്മയുടെ പ്രിയപ്പെട്ട തൊഴില്‍. ഈ മെഷീന്‍ സ്ത്രീകളെ ശക്തരാക്കും എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അവര്‍ ഒരു അധ്യാപികയാണ്, തുന്നലും വസ്ത്രങ്ങളിലെ അലങ്കാരപ്പണിയും അവര്‍ സമീപത്തുള്ള സ്ത്രീകളെ പഠിപ്പിക്കുന്നു.

അച്ഛന്റെ യൂണിഫോം, ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡ് ആണ് അച്ഛന്‍

സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍

കോളനിയില്‍ ഞങ്ങളുടെ വീട് പ്രിയപ്പെട്ടതാക്കുന്ന ഒരു ഫ്രിഡ്ജ് ഉണ്ടിവിടെ. ഫ്രിഡ്ജിലെ എല്ലാ വെള്ളക്കുപ്പികളിലും കൈ വയ്ക്കരുത്, അതില്‍ മിക്കതും അയല്‍ക്കാരുടേതാണ്

 മിക്കപ്പോഴും ഇതിന്റെ റിമോട്ട് അപ്പുറത്തെ വീട്ടിലെ കുട്ടികളുടെ കൈയ്യിലായിരിക്കും

ജലസ്ത്രോതസ്, നേരമ്പോക്കുകള്‍ കൈമാറുന്ന സ്ഥലം

എപിആര്‍ജെസിയില്‍ താമസിക്കുന്ന സമയം എന്നോടൊപ്പമുണ്ടായിരുന്ന പെട്ടി

അമ്മയുടെ ആത്മസുഹൃത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍, ഒരു പൂച്ചക്കുട്ടി..എന്റെ അമ്മയുടെ വാക്കുകള്‍ക്ക് കാതു കൊടുക്കാറുള്ള വീട്ടിലെ ഒരേയൊരു ജീവി…അത് ഓടിപ്പോയി. അതൊരിക്കലും എന്റെ കൂടെ കളിക്കാറില്ല

റിയാസിന്റെ ബൈക്ക്..ഇതിലാണ് ഞാന്‍ ഡ്രൈവിംഗ് പഠിച്ചത്

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍