UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുല ദളിതനല്ലെന്ന് സുഷമാ സ്വരാജ്

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമുല ദലിത് വിഭാഗക്കാരനല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  രോഹിത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. തന്റെ അറിവുപ്രകാരം രോഹിത് വെമുല ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളല്ല. രോഹിത് ദലിത് വിദ്യാർഥിയാണെന്ന് ചിലരുടെ അവകാശവാദമാണ്. ഈ അവകാശവാദം അടിസ്ഥാനരഹിതമാണ് എന്നാണ് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുഷമ സ്വരാജ് വിവാദ പ്രസ്താവന നടത്തിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍