UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമൂല പ്രതിഷേധം: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദ്ദനം

മര്‍ദ്ദനമേറ്റവരില്‍ മാധ്യമ പ്രവര്‍ത്തകരും

രോഹിത് വെമൂലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി തബ്രെസിനെ കയ്യേറ്റം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ജെഎന്‍യുവിലെ എസ്എഫ്ഐ പ്രവര്‍ത്തക ദിപ്സിത ധറിനെ പുരുഷ പോലീസ് സേനാംഗങ്ങള്‍ മര്‍ദ്ദിക്കുന്നതാണ് ചിത്രത്തില്‍. (ചിത്രം- ആരണ്യ ശങ്കര്‍, ഇന്ത്യന്‍ എക്സ്പ്രസ്) ജെഎന്‍യു വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് അടക്കം 50-ലേറെ വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കു പുറമെ മാധ്യമപ്രവര്‍ത്തകരും പോലീസ് മര്‍ദ്ദനത്തിന് ഇരയായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍