UPDATES

വി സി അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് ധര്‍ണയിരിക്കുന്നു

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ മാതാവ് രാധിക വെമൂല ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കാമ്പസ് ഗേറ്റിനു മുന്നില്‍ ധര്‍ണയിരിക്കുന്നു. രോഹിതിന്റെ മരണത്തിന് ഉത്തവാദിയായ വൈസ് ചാന്‍സലര്‍ അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാധിക വെമുല ധര്‍ണയിരിക്കുന്നത്. രോഹിതിന്റെ സഹോദരനും അമ്മയ്‌ക്കൊപ്പം ധര്‍ണയിരിക്കുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കണമെന്നും രാധിക ആവശ്യപ്പെടുന്നുണ്ട്.

രോഹിതിന്റെ മരണത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അപ്പറാവു വീണ്ടും ജോലിയില്‍ പ്രവേശിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്. ഇതിനെ തുടര്‍ന്നു നടന്ന സമരത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും അധ്യാപകരമടക്കം 35 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍