UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുലയ്ക്ക് നീതി; അറസ്റ്റ് ചെയ്യപ്പെട്ട 150 വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

അഴിമുഖം പ്രതിനിധി

രോഹിതിനു നീതി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ചതിന് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട 150 വിദ്യാര്‍ഥികള്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക്. ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പാര്‍ലമെന് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരമാരംഭിച്ചത്. ശാസ്ത്രിഭവനു സമീപത്തുനിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ക്രാന്തികാരി യുവ സംഗാതന്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍ അംഗങ്ങളുമുണ്ട്. സുരക്ഷാകാരണങ്ങളാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഓരോ തവണ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിസഭയെ സമീപിക്കുമ്പോഴും തങ്ങളെ അകറ്റുകയോ നീക്കം ചെയ്യുകയോ ആണ് നടക്കുക എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുകയാണ് ഇവര്‍ എന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍