UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരബാദ് സര്‍വകലാശാല; സമരം ശക്തം; 7 വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

അഴിമുഖം പ്രതിനിധി

രോഹിത് വെമൂലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈദരബാദ് സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. കഴിഞ്ഞ നാലു ദിവസമായി സമരത്തിലായിരുന്ന ഏഴു വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു സംഘം 7 വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. തിങ്കളാഴ്ച ‘ചലോ എച്ച് സി യു’ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംയുക്ത സമര സമിതി.

ഇതിനിടെ രോഹിത് വെമൂലയുടെ കുടുംബം, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, എന്‍ എസ് യു ഐ ദേശീയ പ്രസിഡന്‍റ് റോജി ജോണ്‍ എന്നിവര്‍ ഹൈദരബാദ് സര്‍വകലാശാല സന്ദര്‍ശിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍