UPDATES

എഡിറ്റര്‍

കവി അശോക് വാജ്പേയി ഹൈദരാബാദ് സര്‍വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം തിരിച്ചു നല്കി

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രശസ്ത കവി അശോക് വാജ്പേയി ഹൈദരാബാദ് സര്‍വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം തിരിച്ചു നല്കി. നേരത്തെ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അശോക് വാജ്പേയി സാഹിത്യ അക്കാദമിയുടെ പുരസ്കാരം തിരിച്ചു നല്കിയിരുന്നു.

“ഒരു യുവഗവേഷകനെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ ദളിത് വിരുദ്ധ സമീപനം തുടരുന്ന ഒരു സര്‍വകലാശാലയുടെ ബഹുമതി പട്ടികയില്‍ എങ്ങനെയാണ് എനിക്കു തുടരാന്‍ കഴിയുക?” വാജ്പേയി ചോദിക്കുന്നു.

കൂടുതല്‍ വായിക്കൂ..
http://indiatoday.intoday.in/story/rohith-vemula-suicide-poet-ashok-vajpeyi-returns-his-d-litt-degree-awarded-by-hyderabad-university/1/574324.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍