UPDATES

മൂന്ന് ദിവസം അധിക ജോലി: ഹൃദയാഘാതം മൂലം ഹരിയാനയില്‍ ബാങ്ക് മാനേജര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഹരിയാനയിലെ റോത്തക്കില്‍ മൂന്ന് ദിവസം പകലും രാത്രിയും അധിക സമയം ജോലി ചെയ്തതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മരിച്ചു. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. റോത്തക്ക് സഹകരണ ബാങ്കിലെ മാനേജരായ രാജേഷ് കുമാറാണ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മാനേജരുടെ മുറിയിലാണ് രാജേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.

ബുധനാഴ്ച രാവിലെയാണ് രാജേഷ് കുമാറിനെ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നോട്ട് മാറ്റാനായി ജനങ്ങള്‍ ബാങ്കിലേയ്ക്ക് പ്രവഹിച്ചത് മൂലം അധിക ജോലിയുണ്ടായിരുന്നതിനാല്‍ മൂന്ന് ദിവസം രാത്രിയും രാജേഷ് കുമാറിന് ബാങ്കില്‍ തന്നെ നില്‍ക്കേണ്ടി വന്നിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന രാജേഷിന് സമയത്തിന് മരുന്ന് കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റ് ജീവനക്കാരെ വിവരമറിയിക്കുകയും പൊലീസെത്തി വാതില്‍ ഇടിച്ച് തുറക്കുകയുമായിരുന്നു. ഗുഡ്ഗാവ് സ്വദേശിയായ രാജേഷ് കുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍