UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോജ പൊലീസ് കസ്റ്റഡിയില്‍; രാഷ്ട്രീയനീക്കമെന്ന് ആരോപണം

വനിത പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

ആന്ധ്രപ്രദേശ് നിയമസഭയിലെ ഐഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധിയും ചലച്ചിത്രതാരവുമായ റോജയെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. വിജയവാഡയില്‍ നടക്കുന്ന ദേശീയ വനിത പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു റോജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിജയവാഡ വിമാനത്താവളത്തില്‍ എത്തിയ റോജയെ പാര്‍ലമെന്റ് നടക്കുന്ന സ്ഥലത്തേക്ക് എന്ന പേരില്‍ പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റോജയെ കസ്റ്റഡിയില്‍ എടുത്തത്. വിമാനത്താവളത്തിലെ ഒരു മുറിയില്‍ റോജയെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചതായും പറയുന്നുണ്ട്.

തന്നെ കാരണമില്ലാതെയാണു പൊലീസ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണു റോജ പറയുന്നത്. ഒരു നിയമസഭ അംഗം ക്ഷണിച്ചതു പ്രകാരമാണ് താന്‍ വനിത പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയത്. അറസ്റ്റ് ചെയ്യാന്‍ ആയിരുന്നെങ്കില്‍ എന്തിനാണു പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും റോജ ചോദിക്കുന്നു.

പൊലീസ് വാഹനത്തില്‍ ഇരുന്ന റോജ തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ കൂടിയാണ് ഈകാര്യങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു തന്നെ ഇത്ര ഭയം എന്തിനാണെന്നും റോജ ചോദിക്കുന്നുണ്ട്. സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുമെന്നു ഭയന്നാണു റോജയെ തടഞ്ഞതെന്ന് ആരോപണമുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തു വന്നിട്ടുണ്ട്. അതേസമയം റോജ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൊലീസ് നിഷേധിക്കുകയണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍