UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എസ് യുവിന്റെ സ്പേസ് നഷ്ടപ്പെട്ടിട്ടില്ല; റോജി എം ജോണ്‍ എം എല്‍ എ/അഭിമുഖം റോജി എം ജോണ്‍

Avatar

റോജി എം ജോണ്‍/വിഷ്ണു എസ് വിജയന്‍


എന്‍ എസ് യു ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റും അങ്കമാലി എം എല്‍ എയുമായ റോജി എം ജോണ്‍ സംസാരിക്കുന്നു. 

വിഷ്ണു എസ് വിജയന്‍ : കെ എസ് യു വിലെ ഗ്രൂപ്പ് വഴക്കാണ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് പിന്നിലെ കാരണം എന്നാണല്ലോ ആരോപണം? താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

റോജി എം ജോണ്‍ : ഭാരവാഹികള്‍ നാല് വര്‍ഷം കഴിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയാണ് പഴയ ഭാരവാഹികളെ മാറ്റിയത്. ഇനി പുതിയ കുട്ടികള്‍ വരട്ടെ. കോളേജ് തലം മുതല്‍ സംസ്ഥാന തലം വരെ പുതിയ അംഗങ്ങളെ കൊണ്ടുവരുവാനാണ് ഉദ്ദേശം. അതൊരു സാധാരണ പ്രക്രിയ മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് ഇതിന് മുന്‍പ് സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ പോയത്. അല്ലാതെ അവിടെ ഗ്രൂപ്പ് വഴക്കും തെരഞ്ഞെടുപ്പ് തോല്‍വിയും ഒന്നുമല്ല പ്രശ്നം.

വി: കെ എസ് യു എന്ന സംഘടന മുന്‍പുണ്ടായിരുന്നത് പോലെ അല്ല ഇപ്പോള്‍. കെ എസ് യു ഉയര്‍ത്തിക്കൊണ്ടു വന്ന പല മുദ്രാവാക്യങ്ങളും ഇടതു സംഘടനകള്‍ അവരുടേതാക്കി. ഇനിയെന്താണ് കെ എസ് യു വിന് ചെയ്യാന്‍ സാധിക്കുക?

റോ: മുദ്രാവാക്യങ്ങള്‍ കൊണ്ടുപോയത് അവരുടെ പാപ്പരത്വം കൊണ്ടാണ്. കെ എസ് യു കാലത്തിനനുസരിച്ച് ചലിക്കുന്ന സംഘടനയാണ്. 80കളിലേയും 90കളിലേയും രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. വിദ്യാര്‍ഥികളുടെ സ്വാഭാവത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. വെള്ളയും വെള്ളയും ധരിച്ചു സംഘടന പ്രവര്‍ത്തനം നടത്തിയിരുന്ന സമയം അല്ല ഇനി. മെമ്പര്‍ഷിപ്പുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനായാണ്‌ ഉണ്ടായിരിക്കുന്നത്. കെ എസ് യു വിന്‍റെ സ്പേസ് നഷ്ടപ്പെട്ടില്ല. നഷ്ടപ്പെടാന്‍ പോകുന്നുമില്ല.

വി: എന്‍എസ് യു ഐയില്‍ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ട് വന്നതിനു ശേഷം ഉള്ള ആദ്യ ദേശിയ പ്രസിഡന്‍റ് താങ്കള്‍ ആയിരുന്നല്ലോ, ഈ സംവിധാനം എന്‍ എസ് യുഐ യുടെ പ്രവര്‍ത്തന ശൈലിയെ നവീകരിക്കാന്‍ എത്രമാത്രം സഹായിച്ചു?

റോ: സംഘടന തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് സംഘടനയ്ക്കുള്ളില്‍ ഉള്ളവരുടെ ഒരു അവകാശമാണ്. കേരളത്തിലൊക്കെ യൂത്ത് കോണ്‍ഗ്രസിലും  കെ എസ് യുവിലും ചിട്ടയായ സംഘടന തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് വീണ്ടും തിരിച്ചു വരണം എന്ന പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് വീണ്ടും രാജ്യവ്യാപകമായി നടപ്പിലാക്കിയത്. അതുവഴി സംഘടനയില്‍ ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തവര്‍ക്ക് സംഘടനയിലേക്ക് കടന്നു വരുവാനും നേതൃനിരകളിലേക്ക് എത്താനും ഒക്കെ സാധിച്ചു. ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നത് സംഘടന തെരഞ്ഞെടുപ്പ് പ്രാവര്‍ത്തികം ആയതുകൊണ്ട് മാത്രമാണ് എനിക്ക് ദേശിയ പ്രസിഡന്‍റ് ആകാന്‍ സാധിച്ചത് എന്നാണ്. വിവിധ തലങ്ങളില്‍ ഉള്ള പ്രവര്‍ത്തകരുടെ അംഗീകാരം തെരഞ്ഞെടപ്പ്‌ വഴി ലഭിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും സംഘടന തെരഞ്ഞെടുപ്പ് സംഘടനയ്ക്ക് പൂര്‍ണരീതിയില്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്.

വി: രാഹുല്‍ ഗാന്ധിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

റോ: അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതിനു ശേഷം നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒക്കെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. പക്ഷെ ചിലയിടങ്ങളില്‍ പതറിപ്പോയിട്ടുണ്ട്, സമ്മതിക്കുന്നു. ഇപ്പോള്‍ പരാജയപ്പെട്ട ഒരു പാര്‍ട്ടി ആയിട്ടാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. അതിന് തീര്‍ച്ചയായും ഒരു തിരിച്ചു വരവുണ്ടാകും. അത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ തന്നെ ആകുകയും ചെയ്യും. പാര്‍ട്ടി അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്തും അദ്ദേഹം അധികാരത്തിനു പുറകെ പോയിട്ടില്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ടു പോകുകയായിരുന്നു. 

വി: ഗാന്ധി വധത്തില്‍ ആര്‍എസ്എസ് നെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന സുപ്രീം കോടതി പരാമര്‍ശത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

റോ: മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് ഇവിടെ കൊച്ചു കുഞ്ഞിനു പോലും അറിയാവുന്ന കാര്യമാണ്. ഗാന്ധി വധത്തിനു ശേഷം ആര്‍എസ്എസ് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തതും, അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസ്സിനെ നിരോധിച്ചതുമെല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. കോടതി ഒരു വിശദീകരണം ആവശ്യപ്പെട്ടു എന്ന് മാത്രമേ ഉള്ളു. ഒരാള്‍ പരാതി കൊടുക്കുമ്പോള്‍ എതിര്‍ കക്ഷിയോടു വിശദീകരണം ആവശ്യപ്പെടുന്നത് പതിവാണ്. അതു കോടതി രീതിയാണ്. അതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷെ അതില്‍ പാര്‍ട്ടിയും രാഹുലും എടുത്ത മാപ്പ് പറയില്ല എന്ന തീരുമാനം ആര്‍എസ്എസ്സിനെ എതിര്‍ക്കാന്‍ ആണ്. മാത്രവുമല്ല രാജ്യത്തെ സംഘ പരിവാര്‍ തീവ്രവാദത്തെ തടയാന്‍ ദേശിയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ.



വി:
രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്നെത്തുന്ന വിവാദങ്ങള്‍ (ഉദാഹരണം അടിക്കടിയുള്ള വിദേശ യാത്രകള്‍, അവധി എടുക്കല്‍.) പലപ്പോഴും കോണ്‍ഗ്രസ്  പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കാറില്ലേ?

റോ: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ നേതാവാണ്‌. അദ്ദേഹത്തെ തകര്‍ത്താല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാം എന്ന് സംഘപരിവാറും ബി.ജെ.പിയും ഒക്കെ കരുതുന്നുണ്ട്. അതിനാണ് രാഹുലിന് പറ്റുന്ന ചെറിയ തെറ്റുകള്‍ പോലും അവര്‍ പെരുപ്പിച്ചു കാട്ടാന്‍ ശ്രമിക്കുനത്. ചില പരാജയങ്ങള്‍ ഉണ്ടായപ്പോള്‍ അവ അദ്ദേഹത്തിന്‍റെ തലയില്‍ വെച്ച് കെട്ടാനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയത്തില്‍ പതിവാണ്. ഇതെല്ലാം അതിജീവിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ നേതാക്കളും വളര്‍ന്ന് വന്നത്. ഞങ്ങള്‍ക്കിപ്പോഴും ഉറപ്പുണ്ട്, ഇതിനെയെല്ലാം തരണം ചെയ്ത് രാഹുല്‍ തിരികെ വരും. ഈ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന പല പ്രശ്നങ്ങളിലും കൃത്യമായി ഇടപെടല്‍ നടത്തിയത് രഹുലാണ്. അദ്ദേഹം രാജ്യത്ത് ആകമാനം നടത്തിയ പദയാത്രകള്‍, കര്‍ഷക, ദളിത്‌ വിഷയങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ എല്ലാം തന്നെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അത് ജനതയ്ക്ക് മനസ്സിലാകുകായും ചെയ്യും.

വി: രാജ്യത്ത് ദളിതര്‍ക്ക് നേരെ അരങ്ങേറുന്ന ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എത്രമാത്രം സത്യസന്ധമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട്?

റോ: പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ സജീവമായി ഇടപെട്ട പ്രസ്ഥാനം കോണ്‍ഗ്രസ് തന്നെയാണ്. എത്ര ദേശിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിഷയങ്ങള്‍ ഏറ്റെടുത്ത് സംഭവ സ്ഥലത്ത് പോകും? ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക്  ഗുജറാത്തില്‍ ഒരു പ്രശ്നം നടക്കുമ്പോള്‍ കേരളത്തിലോ, ഡല്‍ഹിയിലോ ഇരുന്ന് ഒരു പ്രസ്താവന ഇറക്കുന്നത് അല്ലാതെ പ്രശ്ന ബാധിത മേഖലയില്‍ പോകാനോ അവരോടൊപ്പം നില്‍ക്കാനോ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ദളിത്‌ രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന എത്ര നേതാക്കള്‍ അവിടങ്ങളില്‍ പോകും? പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ എല്ലാ വിഷയങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്ഗ്രസ്സിനു മാത്രമാണ് സാധിച്ചിട്ടുള്ളത്‌. മറ്റു പാര്‍ട്ടികള്‍ അവരവരുടെ പോക്കറ്റുകളില്‍ നിന്നുകൊണ്ട് വിഷയത്തെ മുതലെടുക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. പക്ഷെ ചില സമയങ്ങളില്‍ പാര്‍ട്ടിയ്ക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് ശരി തന്നെയാണ്. അത് സംഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. അത് മനസിലാക്കി കൊണ്ടാകും ഇനി മുന്നോട്ടു പോകുക.

വി: യുപി തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാന്‍ ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്, അത് രാഹുലിന്‍റെ കഴിവില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ?

റോ: നോക്കു, പ്രിയങ്ക പ്രചരണ രംഗത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. വരണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് പ്രിയങ്ക തന്നെയാണ്. അവര്‍ വന്നാല്‍ ഗുണമുണ്ടാകും എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. പക്ഷെ നിലവില്‍ യുപിയില്‍ പ്രചാരണ പരിപാടികളും ആയി രാഹുലും, കോണ്‍ഗ്രസ് പ്രസിഡന്റും ഒക്കെ മുന്നോട്ടു പോകുകയാണ്. യുപിയില്‍ പ്രിയങ്ക വരണം എന്ന് ആവശ്യം ശക്തമാകാന്‍ കാരണം പ്രിയങ്ക റായ്ബറേലിയിലും അമേടിയിലും എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചരണ പരിപാടികള്‍ നടത്തുന്നതാണ്. അവിടെ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റു സ്ഥലങ്ങലളിലേക്കും വ്യാപിപ്പിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. അല്ലാതെ മറ്റുള്ളവരില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.

വി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനം ആം ആദ്മി പാര്‍ട്ടി കയ്യടക്കി എന്ന് തോന്നുന്നുണ്ടോ?

റോ: ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച കോണ്‍ഗ്രസിനെ ബാധിച്ചു എന്നത് സത്യമാണ്. പ്രത്യേകിച്ച് ഡല്‍ഹിഹില്‍. കാരണം കഴിഞ്ഞ പതിനഞ്ചു വര്‍ഷം ഷീല ദീക്ഷിത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അവിടെ മറ്റൊരു സര്‍ക്കാരും നടത്തിയിട്ടില്ല. ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയത് ഷീല ദീക്ഷിതാണ്. ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിന്റെ അനുഭവത്തിലാണ് പറയുന്നത്. പക്ഷെ എന്നിരുന്നാലും അംആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ട് വന്ന ആ ഒരു മൂവ്മെന്‍റ് കോണ്‍ഗ്രസിന് ക്ഷീണം വരുത്തിവെച്ചു. പക്ഷെ അവര്‍ക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാന്‍ സാധിച്ചിട്ടില്ല. അവര്‍ എന്തിനെതിരേ  ആണോ നിലനിന്നിരുന്നത് അതിനോടോന്നും സത്യസന്ധത പുലര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഴിമതിയ്ക്ക് എതിരെ രംഗത്ത് വന്ന അവരില്‍ പല മന്ത്രിമാര്‍ക്കും രാജിവെക്കേണ്ടി വന്നു. അതിനോടൊക്കെയുള്ള ജനങ്ങളുടെ ഒരു പ്രതികരണം ആയിട്ടാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും വിജയിച്ചു തുടങ്ങിയത്.

വി: ജെഎന്‍യു കേന്ദ്രീകരിച്ച് സജീവമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന ആളായിരുന്നല്ലോ താങ്കള്‍. എന്തുകൊണ്ടാണ് അവിടെ എന്‍ എസ് യു ഐ പിന്നോട്ട് പോകാനുള്ള കാരണം?

റോ: ജെഎന്‍യു വില്‍ എന്‍ എസ് യു ഐ പിന്നോട്ട് പോയി എന്ന് പറയാന്‍ സാധിക്കില്ല. ജെഎന്‍യു എപ്പോഴും ഒരു പ്രതിപക്ഷ സംവിധാനം പോലെ നില്‍ക്കുന്ന സ്ഥാപനമാണ്‌. ജെഎന്‍യു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരിനെതിരെ ഉള്ള ശബ്ദമായി അത് വളര്‍ന്നു വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. കാരണം തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അങ്ങനെയൊരു സംവിധാനം വേണമെന്ന് കോണ്‍ഗ്രസിനും തോന്നിയിരുന്നു. അതുകൊണ്ടാണ് ജെഎന്‍യുവിലേക്ക് ഭരണകൂടം കടന്ന് കയറാതിരുന്നത്. തുടക്ക കാലം മുതല്‍ എസ് എഫ് ഐ ആയിരുന്നു അവിടെ സജീവമായി നിന്നിരുന്നത്.അപ്പോഴും എന്‍ എസ് യു ഐക്ക് വ്യക്തമായ സംഘടന സംവിധാനം അവിടെ ഉണ്ടായിരുന്നു. പിന്നെ എസ്എഫ്‌ഐയുടെ നിലപാടുകളില്‍ മാറ്റം വന്നപ്പോള്‍ (കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ യുപിഎ പിന്തുണ നല്‍കല്‍) വന്നപ്പോള്‍ ആ സ്പേസ് മറ്റ് തീവ്ര ഇടത് സംഘടനകളിലേക്ക് പോയി. എന്‍ എസ് യു ഐ അതിന്‍റെതായ രീതികളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ഇപ്പൊഴും അവിടെ മുന്നോട്ടു പോകുന്നുണ്ട്.

വി: ജെയ്ക്കിനും മുഹമ്മദ്‌ മുഹ്സിനും കിട്ടിയ അത്രയും മാധ്യമ പിന്തുണ താങ്കള്‍ക്ക്  നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നോ?

റോ: അങ്ങനെയൊരു മാധ്യമ പിന്തുണയില്‍ അല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്. ജെയ്ക്ക് ഉമ്മന്‍ചാണ്ടിയെ പോലൊരു മുതിര്‍ന്ന നേതാവിനെതിരെ മത്സരിക്കുമ്പോള്‍ സ്വാഭാവികമായും മാധ്യമ ശ്രദ്ധ ലഭിക്കും. അതുപോലെ മുഹ്സിന്‍ മത്സരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. അതുകൊണ്ടൊക്കെയാണ് മാധ്യമ ശ്രദ്ധ ലഭിച്ചത്.

വി: തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി  യുവാക്കള്‍ക്ക് നല്‍കിയ പ്രാധാന്യം വലതു മുന്നണി പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയിരുന്നില്ല. അതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?

റോ: കുറേക്കൂടി പ്രാധാന്യം നല്‍കാമായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ ചെറുപ്പക്കാര്‍ മത്സരിച്ച ഇടങ്ങളില്‍ എല്ലാം ജയിച്ചിട്ടുണ്ട്. ഇടതു പക്ഷത്തിന്‍റെ കയ്യില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചു പിടിച്ച മൂന്നു മണ്ഡലങ്ങളില്‍ മൂന്നിലും മത്സരിച്ചത് യുവാക്കള്‍ ആയിരുന്നു. അപ്പോള്‍ കുറച്ചു കൂടി പ്രാധാന്യം നല്‍കാമായിരുന്നു. ഒരുപക്ഷെ കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നെങ്കില്‍ ഇത്രയും കനത്ത തോല്‍വി ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു.

വി: പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

റോ: കൃത്യമായ ഒരു വിലയിരുത്തലിന്  സമയമായിട്ടില്ലെങ്കില്‍ പോലും പല പ്രവര്‍ത്തനങ്ങളും നിരാശാജനകമാണ്. കേരളത്തില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ ഒന്നും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. ഞാന്‍ പ്രതിപക്ഷത്തായത് കൊണ്ട് എപ്പോഴും സര്‍ക്കാരിനെ കണ്ണുമടച്ച് എതിര്‍ക്കുന്ന ആളല്ല. പക്ഷെ ഈ സംഭവങ്ങള്‍ ഒക്കെ ജനങ്ങളുടെ സമാധാന ജീവിതം  നശിപ്പിക്കുന്നതാണ്. അതിനെയൊക്കെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വളരെ വിഷമം ഉളവയ്ക്കുന്ന കാര്യങ്ങളാണ്

വി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

റോ: അങ്കമാലിയിലെ ബൈപാസിനാണ് മുന്‍ഗണന. കാലടി, മലയാറ്റൂര്‍ പോലുള്ള  തീര്‍ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ സമഗ്രമായ വികസനം. കുടിവെള്ളത്തിന്‍റെ ബുദ്ധിമുട്ട് വലിയൊരു പ്രശ്നമാണ്. അത് പരിഹരിക്കണം.

വിഷ്ണു എസ് വിജയന്‍ : കെ എസ് യു വില്‍ ഉടലെടുത്ത ഗ്രൂപ്പ് വഴക്കിന്‍റെ ഫലമായി ആണ് സംസ്ഥാന നേതൃത്വം വരെ പിരിച്ചു വിട്ടത് എന്നാണ് ഇപ്പോള്‍ ആരോപണം. താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

റോജി എം ജോണ്‍ :ഭാരവാഹികള്‍ നാല് വര്‍ഷം കഴിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി പഴയ ഭാരവാഹികളെ മാറ്റിയത്. ഇനി പുതിയ കുട്ടികള്‍ വരട്ടേ. കോളേജ് തലം മുതല്‍ സംസ്ഥാന തലം വരെ പുതിയ അംഗങ്ങളെ കൊണ്ടുവരുവാനാണ് ഉദ്ദേശം. അതൊരു സാധാരണ പക്രിയ മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് ഇതിന് മുന്‍പ് സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ പോയത്. അല്ലാതെ അവിടെ ഗ്രൂപ്പ് വഴക്കും തെരഞ്ഞെടുപ്പ് തോല്‍വിയും ഒന്നുമില്ല പ്രശ്നം.

വി: കെഎസ് യു എന്ന സംഘടന മുന്‍പുണ്ടായിരുന്നത് പോലെ അല്ല ഇപ്പോള്‍. കെ എസ് യു ഉയര്‍ത്തിക്കൊണ്ടു വന്ന പല മുദ്രാവാക്യങ്ങളും ഇടതു സംഘടനകള്‍ അവരുടെതാക്കി. ഇനിയെന്താണ് കെ എസ് യു വിന് ചെയ്യാന്‍ സാധിക്കുക?

റോ: മുദ്രാവാക്യങ്ങള്‍ കൊണ്ടുപോയത് അവരുടെ പാപ്പരത്വം കൊണ്ടാണ്. കെ എസ് യു കാലത്തിനനുസരിച്ച് ചലിക്കുന്ന സംഘടനയാണ്. 80കളിലേയും 90കളിലേയും രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. വിദ്യാര്‍ഥികളുടെ സ്വാഭാവത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. വെള്ളയും വെള്ളയും ധരിച്ചു സംഘടന പ്രവര്‍ത്തനം നടത്തിയിരുന്ന സമയം അല്ല ഇനി. മെമ്പര്‍ഷിപ്പുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനായാണ്‌ ഉണ്ടായിരിക്കുന്നത്. കെ എസ് യു വിന്‍റെ സ്പേസ് നഷ്ടപ്പെട്ടില്ല. നഷ്ടപ്പെടാന്‍ പോകുന്നുമില്ല.

വി: എന്‍എസ് യു ഐയില്‍ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ട് വന്നതിനു ശേഷം ഉള്ള ആദ്യ ദേശിയ പ്രസിഡന്‍റ് താങ്കള്‍ ആയിരുന്നല്ലോ, ഈ സംവിധാനം എന്‍ എസ് യുഐ യുടെ പ്രവര്‍ത്തന ശൈലിയെ നവീകരിക്കാന്‍ എത്രമാത്രം സഹായിച്ചു?

റോ: സംഘടന തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് സംഘടനയ്ക്കുള്ളില്‍ ഉള്ളവരുടെ ഒരു അവകാശമാണ്. കേരളത്തിലൊക്കെ യൂത്ത് കോണ്‍ഗ്രസിലും  കെ എസ് യു വിലും ചിട്ടയായ സംഘടന തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് വീണ്ടും തിരിച്ചു വരണം എന്ന പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് വീണ്ടും രാജ്യവ്യാപകമായി നടപ്പിലാക്കിയത്. അതുവഴി സംഘടനയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തവര്‍ക്ക് സംഘടനയിലേക്ക് കടന്നു വരുവാനും നേതൃനിരകളിലേക്ക് എത്താനും ഒക്കെ സാധിച്ചു. ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നത് സംഘടന തെരഞ്ഞെടുപ്പ് പ്രാവര്‍ത്തികം ആയതു കണ്ട് മാത്രമാണ് എനിക്ക് ദേശിയ പ്രസിഡന്‍റ് ആകാന്‍ സാധിച്ചത് എന്നാണ്. വിവിധ തലങ്ങളില്‍ ഉള്ള പ്രവര്‍ത്തകരുടെ അംഗീകാരം തെരഞ്ഞെടപ്പ്‌ വഴി ലഭിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും സംഘടന തെരഞ്ഞെടുപ്പ് സംഘടനയ്ക്ക് പൂര്‍ണരീതിയില്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്.

വി: രാഹുല്‍ ഗാന്ധിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

റോ: അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതിനു ശേഷം നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒക്കെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. പക്ഷെ ചിലയിടങ്ങളില്‍ പതറിപ്പോയിട്ടുണ്ട്, സമ്മതിക്കുന്നു. ഇപ്പോള്‍ പരാജയപ്പെട്ട ഒരു പാര്‍ട്ടി ആയിട്ടാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. അതിന് തീര്‍ച്ചയായും ഒരു തിരിച്ചു വരവുണ്ടാകും. അത് രാഹുല്‍ഗാന്ധിയുടെ നേത്രുത്വത്തിന്‍ കീഴില്‍ തന്നെ ആകുകയും ചയ്യും. പാര്‍ടി അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്തും അദ്ദേഹം അധികാരത്തിനു പുറകെ പോയിട്ടില്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ടു പോകുകയായിരുന്നു അദ്ദേഹം.

വി: ഗാന്ധി വധത്തില്‍ ആര്‍എസ്എസ് നെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന സുപ്രീം കോടതി പരാമര്‍ശത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

റോ: മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് ഇവിടെ കൊച്ചു കുഞ്ഞിനു പോലും അറിയാവുന്ന കാര്യമാണ്. ഗാന്ധി വധത്തിനു ശേഷം ആര്‍എസ്എസ് മധുര പലഹാരങ്ങള്‍ വിതരം ചെയ്തതും, അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസ്സിനെ നിരോധിച്ചതുമെല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. കോടതി ഒരു വിശദീകരണം ആവശ്യപ്പെട്ടു എന്ന് മാത്രമേ ഉള്ളു. ഒരാള്‍ പരാതി കൊടുക്കുമ്പോള്‍ എതിര്‍ കക്ഷിയോടു വിശദീകരണം ആവശ്യപ്പെടുന്നത് പതിവാണ്. അതു കോടതി രീതിയാണ്. അതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷെ അതില്‍ പാര്‍ട്ടിയും രാഹുലും എടുത്ത മാപ്പ് പറയില്ല എന്ന തീരുമാനം ആര്‍എസ്എസ്സിനെ എതിര്‍ക്കാന്‍ ആണ്. മാത്രവുമല്ല രാജ്യത്തെ സംഘ പരിവാര്‍ തീവ്രവാദത്തെ തടയാന്‍ ദേശിയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ.


വി: രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്നെത്തുന്ന വിവാദങ്ങള്‍ (ഉദാഹരണം അടിക്കടിയുള്ള വിദേശ യാത്രകള്‍, അവധി എടുക്കല്‍.) പലപ്പോഴും കോണ്‍ഗ്രസ്  പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കാറില്ലേ?

റോ: രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ നേതാവാണ്‌. അദ്ദേഹത്തെ തകര്‍ത്താല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാം എന്ന് സംഘപരിവാറും ബി.ജെ.പിയും ഒക്കെ കരുതുന്നുണ്ട്. അതിനാണ് രാഹുലിന് പറ്റുന്ന ചെറിയ തെറ്റുകള്‍ പോലും അവര്‍ പെരുപ്പിച്ചു കാട്ടാന്‍ ശ്രമിക്കുനത്. ചില പരാജയങ്ങള്‍ ഉണ്ടായപ്പോള്‍ അവ അദ്ദേഹത്തിന്‍റെ തലയില്‍ വെച്ച് കെട്ടാനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയത്തില്‍ പതിവാണ്.ഇതെല്ലാം അതിജീവിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ നേതാക്കളും വളര്‍ന്ന് വന്നത്. ഞങ്ങള്‍ക്കിപ്പോഴും ഉറപ്പുണ്ട്, ഇതിനെയെല്ലാം തരണം ചെയ്ത് രാഹുല്‍ തിരികെ വരും. ഈ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന പല പ്രശ്നങ്ങളിലും കൃത്യമായി ഇടപെടല്‍ നടത്തിയത് രഹുലാണ്. അദ്ദേഹം രാജ്യത്ത് ആകമാനം നടത്തിയ പതയാത്രകള്‍, കര്‍ഷക,ദളിത്‌ വിഷയങ്ങളില്‍ അദ്ധേഹം എടുത്ത നിലപാടുകള്‍ എല്ലാം തന്നെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അത് ജനതയ്ക്ക് മനസ്സിലാകുകായും ചെയ്യും.

വി: രാജ്യത്ത് ദളിതര്‍ക്ക് എതിരെ അരങ്ങേറുന്ന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എത്രമാത്രം സത്യസന്ധമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട്?

റോ: പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ സജീവമായി ഇടപെട്ട പ്രസ്ഥാനം കോണ്‍ഗ്രസ് തന്നെയാണ്. എത്ര ദേശിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിഷയങ്ങള്‍ ഏറ്റെടുത്ത് സംഭവ സ്ഥലത്ത് പോകും? ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക്  ഗുജറാത്തില്‍ ഒരു പ്രശ്നം നടക്കുമ്പോള്‍ കേരളത്തിലോ, ഡല്‍ഹിയിലോ ഇരുന്ന്‍ ഒരു പ്രസ്താവന ഇറക്കുന്നത് അല്ലാതെ പ്രശ്ന ബാധിത മേഖലയില്‍ പോകാനോ അവരോടൊപ്പം നില്‍ക്കാനോ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ദളിത്‌ രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന എത്ര നേതാക്കള്‍ അവിടങ്ങളില്‍ പോകും? പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ എല്ലാ വിഷയങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്ഗ്രസ്സിനു മാത്രമാണ് സാധിച്ചിട്ടുള്ളത്‌. മറ്റു പാര്‍ട്ടികള്‍ അവരവരുടെ പോക്കറ്റുകളില്‍ നിന്ന് കൊണ്ട് വിഷയത്തെ മുതലെടുക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. പക്ഷെ ചില സമയങ്ങളില്‍ പാര്‍ട്ടിയ്ക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് ശരി തന്നെയാണ്. അത് സംഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. അത് മനസിലാക്കി കൊണ്ടാകും ഇനി മുന്നോട്ടു പോകുക.

വി: യുപി തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാന്‍ ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്, അത് രാഹുലിന്‍റെ കഴിവില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ?

റോ: നോക്കു, പ്രിയങ്ക പ്രചരണ രംഗത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. വരണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് പ്രിയങ്ക തന്നെയാണ്. അവര്‍ വന്നാല്‍ ഗുണമുണ്ടാകും എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. പക്ഷെ നിലവില്‍ യുപിയില്‍ പ്രചാരണ പരിപാടികളും ആയി രാഹുലും, കോണ്ഗ്രസ് പ്രസിഡന്റും ഒക്കെ മുന്നോട്ടു പോകുകയാണ്.യുപിയില്‍ പ്രിയങ്ക വരണം എന്ന് ആവശ്യം ശക്തമാകാന്‍ കാരണം പ്രിയങ്ക റായ്ബറേലിയിലും അമേടിയിലും എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചരണ പരിപാടികള്‍ നടത്തുന്നതാണ്. അവിടെ മാത്രം ഒതുങ്ങി നില്ല്ക്കാതെ മറ്റു സ്ഥലങ്ങലളിലേക്കും വ്യാപിപ്പികണം എന്നാണ് ജനങ്ങളുടെ ആവശ്യം. അല്ലാതെ മറ്റുള്ളവരില്‍ വിശ്വാസം ഇല്ലഞ്ഞിട്ടല്ല.

വി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനം ആം ആദ്മി പാര്‍ട്ടി കയ്യടക്കി എന്ന് തോന്നുന്നുണ്ടോ?

റോ: ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച കോണ്‍ഗ്രസിനെ ബാധിച്ചു എന്നത് സത്യമാണ്. പ്രത്യേകിച്ച് ഡല്‍ഹിഹില്‍. കാരണം കഴിഞ്ഞ പതിനഞ്ചു വര്‍ഷം ഷീല ദീക്ഷിത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അവിടെ മറ്റൊരു സര്‍ക്കാരും നടത്തിയിട്ടില്ല. ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയത് ഷീല ദീക്ഷിത്താണ്. ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിന്റെ അനുഭവത്തിലാണ് പറയുന്നത്. പക്ഷെ എന്നിരുന്നാലും അംആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ട് വന്ന ആ ഒരു മൂവ്മെന്‍റ് കോണ്‍ഗ്രസിന് ക്ഷീണം വരുത്തിവെച്ചു. പക്ഷെ അവര്‍ക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാന്‍ സാധിച്ചിട്ടില്ല. അവര്‍ എന്തിനെതിരേ  ആണോ നിലനിന്നിരുന്നത് അതിനോടോന്നും സത്യസന്തത പുലര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഴിമതിയ്ക്ക് എതിരെ രംഗത്ത് വന്ന അവരില്‍ പല മന്ത്രിമാര്‍ക്കും രാജിവെക്കേണ്ടി വന്നു. അതിനോടൊക്കെയുള്ള ജനങ്ങളുടെ ഒരു പ്രതികരണം ആയിട്ടാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും വിജയിച്ചു തുടങ്ങിയത്.

വി: ജെഎന്‍യു കേന്ദ്രീകരിച്ച് സജീവമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന ആളായിരുന്നല്ലോ താങ്കള്‍എന്തുകൊണ്ടാണ് അവിടെ എന്‍ എസ് യു ഐ പിന്നോട്ട് പോകാനുള്ള കാരണം?

റോ: ജെഎന്‍യു വില്‍ എന്‍ എസ് യു ഐ പിന്നോട്ട് പോയി എന്ന് പറയാന്‍ സാധിക്കില്ല. ജെഎന്‍യു എപ്പോഴും ഒരു പ്രതിപക്ഷ സംവിധാനം പോലെ നില്‍ക്കുന്ന സ്ഥാപനമാണ്‌. ജെഎന്‍യു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരിനെതിരെ ഉള്ള ശബ്ദമായി അത് വളര്‍ന്നു വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. കാരണം തെറ്റുകള്‍ ചൂണ്ടി കാട്ടാന്‍ അങ്ങനെയൊരു സംവിധാനം വേണമെന്ന് കോണ്‍ഗ്രസിനും തോനിയിരുന്നു. അതുകൊണ്ടാണ് ജെഎന്‍യുവിലേക്ക് ഭരണകൂടം കടന്ന് കയറാതിരുന്നത്. തുടക്ക കാലം മുതല്‍ എസ് എഫ് ഐ ആയിരുന്നു അവിടെ സജീവമായി നിന്നിരുന്നത്.അപ്പോഴും എന്‍ എസ് യു ഐക്ക് വ്യക്തമായ സംഘടന സംവിധാനം അവിടെ ഉണ്ടായിരുന്നു. പിന്നെ എസ്എഫ്‌ഐയുടെ നിലപാടുകളില്‍ മാറ്റം വന്നപ്പോള്‍ (കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ യുപിഎ പിന്തുണ നല്‍കല്‍) വന്നപ്പോള്‍ ആ സ്പേസ് മറ്റ് തീവ്ര ഇടത് സംഘടനകളിലേക്ക് പോയി. എന്‍ എസ് യു ഐ അതിന്‍റെതായ രീതികളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ഇപ്പൊഴും അവിടെ മുന്നോട്ടു പോകുന്നുണ്ട്.

വി: ജെയ്ക്കിനും മുഹമ്മദ്‌ മുഹ്സിനും കിട്ടിയ അത്രയും മാധ്യമ പിന്തുന്ന താങ്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നോ?

റോ: അങ്ങനെയൊരു മാധ്യമ പിന്തുണയില്‍ അല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്. ജെയ്ക്ക് ഉമ്മന്‍ചാണ്ടിയെ പോലൊരു മുതിര്‍ന്ന നേതാവിനെതിരെ മത്സരിക്കുമ്പോള്‍ സ്വാഭാവികമായും മാധ്യമ ശ്രദ്ധ ലഭിക്കും. അതുപോലെ മുഹ്സിന്‍ മത്സരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. അതുകൊണ്ടൊക്കെയാണ് മാധ്യമ ശ്രദ്ധ ലഭിച്ചത്.


വി: തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി  യുവാക്കള്‍ക്ക് നല്‍കിയ പ്രാധാന്യം വലതു മുന്നണി പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയിരുന്നില്ല. അതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?

റോ: കുറേക്കൂടി പ്രാധാന്യം നല്‍കാമായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ ചെറുപ്പക്കാര്‍ മത്സരിച്ച ഇടങ്ങളില്‍ എല്ലാം ജയിച്ചിട്ടുണ്ട്. ഇടതു പക്ഷത്തിന്‍റെ കയ്യില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചു പിടിച്ച മൂന്നു മണ്ഡലങ്ങളില്‍ മൂന്നിലും മത്സരിച്ചത് യുവാക്കള്‍ ആയിരുന്നു. അപ്പോള്‍ കുറച്ചു കൂടി പ്രാധാന്യം നല്‍കാമായിരുന്നു. ഒരുപക്ഷെ  കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയിരുന്നെങ്കില്‍ ഇത്രയും കനത്ത തോല്‍വി ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു.

വി: പിണറായി വിജയന്‍ മന്ത്രി സഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

റോ: കൃത്യമായ ഒരു വിലയിരുത്തലിന്  സമയമായിട്ടില്ലെങ്കില്‍ പോലും പല പ്രവര്‍ത്തനങ്ങളും നിരാശാജനകമാണ്. കേരളത്തില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ ഒന്നും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. ഞാന്‍  പ്രതിപക്ഷത്തായത് കൊണ്ട് എപ്പോഴും സര്‍ക്കാരിനെ കണ്ണുമടച്ച് എതിര്‍ക്കുന്ന ആളല്ല. പക്ഷെ ഈ സംഭവങ്ങള്‍ ഒക്കെ ജനങ്ങളുടെ സമാധാന ജീവിതം  നശിപ്പിക്കുന്നതാണ്. അതിനെയൊക്കെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വളരെ വിഷമം ഉളവയ്ക്കുന്ന കാര്യങ്ങളാണ്

വി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

റോ: അങ്കമാലിയിലെ ബൈപാസിനാണ് മുന്‍ഗണന. കാലടി, മലയാറ്റൂര്‍ പോലുള്ള  തീര്‍ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ സമഗ്രമായ വികസനം. കുടി വെള്ളത്തിന്‍റെ ബുദ്ധിമുട്ട് വലിയൊരു പ്രശ്നമാണ്. അത് പരിഹരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍