UPDATES

എഡിറ്റര്‍

പൈങ്കിളി നായികയില്‍ നിന്ന് കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്തിയ സ്മൃതി ഇറാനി

Avatar

സ്മൃതി ഇറാനി, ഈ പേര് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്  ടെലിവിഷനിലെ ഹിന്ദി പൈങ്കിളി സീരിയലിലൂടെയാണ്. സ്മൃതി എന്ന വനിത ആ സീരിയലിലെ പൈങ്കിളി നായികയില്‍ നിന്ന് ഇന്ന് എത്തിയിരിക്കുന്നത് ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലെ ഉന്നതപദവിയിലാണ്. ഒപ്പം കുറെ വിവാദങ്ങളും. പതിനാറാം ലോക്‌സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതിയെ വിവാദങ്ങള്‍ കൊണ്ട് എത്തിച്ചത് ടെക്‌സറ്റയില്‍സ് വകുപ്പിലാണ്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ കൂടിയ ഈ മുന്‍കാല അഭിനയത്രിയും മോഡലുമായ സ്മൃതി ടെക്‌സറ്റയില്‍സ് വകുപ്പിലും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

സ്റ്റാര്‍ ടിവിയിലെ പ്രശസ്തമായ ‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ എന്ന പരമ്പരയിലൂടെയാണ് സ്മൃതി ശ്രദ്ധേയമായത്. 2003ല്‍ ബിജെപിയില്‍ ചേര്‍ന്ന സ്മൃതി 2004-ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ മണ്ഡലത്തില്‍ കപില്‍സിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബിജെപി ദേശീയസമിതിയംഗമായും പ്രവര്‍ത്തിച്ച സ്മൃതി 2011-ല്‍ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലെത്തി.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ചാവേര്‍ സ്ഥാനാര്‍ഥിയാകുവാന്‍ പാര്‍ട്ടി തിരഞ്ഞെടുത്തത് സ്മൃതിയെയായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും അതിന് സ്മൃതിക്ക് ലഭിച്ച പ്രതിഫലം കേന്ദ്രമന്ത്രി പദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പരിഗണനയും സ്മൃതിക്ക് നേട്ടമായി. മോദിയുടെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളായിട്ടാണ് ഇപ്പോഴും സ്മൃതി അറിയപ്പെടുന്നത്.

ചില സമയങ്ങളില്‍ തന്റെ മൂര്‍ച്ചയേറിയ നാക്കിന്റെ പേരിലും അഭിനയത്തിന്റെ (രാഷ്ട്രീയമായ) പേരിലും മറ്റു ചില സമയങ്ങളില്‍ അത് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചും സര്‍വകലാശാലാ അദ്ധ്യാപകരെ താഴ്ത്തിക്കെട്ടിയതിന്റെ പേരിലും ആണ് സ്മൃതി വിവാദങ്ങളില്‍ ചാടിയിരിക്കുന്നത്. സ്മൃതിയുടെ ദേശീയത തുളുമ്പുന്ന പ്രസ്താവനകള്‍ മൂലം വിമര്‍ശകര്‍ അവരെ ‘നാടക റാണി’ എന്നും ‘ആന്റീ-നാഷണല്‍’ എന്നും പേരിട്ടു വിളിക്കാറുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/NTWj30

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍