UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ആദ്യമായി റോമിന് വനിത മേയര്‍

അഴിമുഖം പ്രതിനിധി

മൂവായിരം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റോമിന് ഒരു വനിതാ മേയര്‍. വിര്‍ജീനിയ റാഗി ആണ് റോം മേയറായി തിരഞ്ഞെടുക്കപ്പെട്ട വനിത. ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രതിനിധിയായി  മത്സരിച്ച വിര്‍ജീനിയ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ റോബര്‍ട്ടോ ഗിയാചെറ്റിയെ പരാജയപ്പെടുത്തിയാണ്  ചരിത്രം കുറിച്ചത്.ഈ വിജയത്തോടെ സിനിമ താരമായിരുന്ന ബെപ്പേ ഗ്രില്ലോ സ്ഥാപിച്ച ഫൈവ് സ്റ്റാര്‍ പ്രസ്ഥാനത്തിന് പുതിയ താരത്തെ കിട്ടിയ പ്രതീതിയാണ് റോമില്‍ മുഴുവന്‍. 

അതേസമയം വിര്‍ജീനിയയുടെ വിജയം  ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിജയം 2018 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയിച്ചു കയറണമെങ്കില്‍ ശരിക്കും വിയപ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തമായി. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനിലും ഡെമോക്രാറ്റിക് പാര്‍ട്ടി തോറ്റിരുന്നു. ടൂറിനില്‍ വളരെ ശക്തമായ മത്സരമാണ് ഫൈവ് സ്റ്റാര്‍ സ്ഥാനാര്‍ത്ഥി കാഴ്ചവച്ചത്.

‘ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ് ‘വിജയം ഉറപ്പായ ശേഷം റാഗി പ്രതികരിച്ചു. 

ജൂണ്‍ അഞ്ചാം തീയതി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 35 ശതമാനം വോട്ട് റാഗി നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി റോബര്‍ട്ടോ ഗിയാചെറ്റിക്ക് 24 ശതമാനം വോട്ടേ നേടാനായുള്ളൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍