UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അലബാമയില്‍ വര്‍ണവിവേചനത്തിനെതിരെ ബസ് ബഹിഷ്‌കരണം

Avatar

അഴിമുഖം

അഴിമുഖം പ്രതിനിധി

1955ല്‍ ഈ ദിവസമാണ് അമേരിക്കയില്‍ പ്രസിദ്ധമായ ബസ് ബഹിഷ്‌കരണ പ്രക്ഷോഭം തുടങ്ങുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തക റോസ പാര്‍ക്കിന്‌റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു വര്‍ണവിവേചനത്തിനെതിരെ ചരിത്രം കുറിച്ച സമരം. ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ വര്‍ണവിചേനത്തിനെതിരെ നടന്ന ആദ്യത്തെ ബഹുജനപ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു ഇത്. ബസുകളില്‍ കറുത്തവര്‍ഗക്കാര്‍ അനുഭവിച്ചിരുന്ന വിവേചനത്തിനെതിരെ ആയിരുന്നു ജനകീയ പ്രക്ഷോഭം. 1956 ഡിസംബര്‍ 20ന് അലബാമ മോണ്ടിഗോമറിയിലെ ബസുകളില്‍ വര്‍ണവിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചു.

പൗരാവകാശ പ്രസ്ഥാനങ്ങളുടെ അമ്മ – അങ്ങനെയാണ് റോസ പാര്‍ക്ക് അറിയപ്പെടുന്നത്. 1913ല്‍ അലബാമയിലെ ടസ്‌കെഗീയില്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ കുടുംബത്തില്‍ റോസ പാര്‍ക്ക് ജനിച്ചത്. 1943ല്‍ തയ്യല്‍ക്കാരിയായി ജോലി ചെയ്യവെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്‌റ് ഓഫ് കളേഡ് പീപ്പിള്‍ (എന്‍എഎസിപി) യില്‍ അംഗമായി. 1955 ഡിസംബര്‍ ഒന്നിന് മോണ്ടിഗോമറിയില്‍ ഒരു ബസില്‍ ഒരു വെള്ളക്കാരന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ റോസ പാര്‍ക്ക് വിസമ്മതിച്ചു. 955ലെ മോണ്ടിഗോമറി സിറ്റി ഓഡിനന്‍സ് പ്രകാരം കറുത്ത വര്‍ഗക്കാര്‍ക്ക് ബസുകളുടെ പിന്‍ഭാഗത്ത് മാത്രമാണ് സീറ്റ് അനുവദിച്ചിരുന്നത്. വെള്ളക്കാര്‍ വന്നാല്‍ ഒഴിഞ്ഞുകൊടുക്കേണ്ടതും ഉണ്ടായിരുന്നു. വെള്ളക്കാരനായ ഡ്രൈവര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും റോസ വഴങ്ങിയില്ല. റോസ പാര്‍ക്കിനെ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. റോസ പാര്‍ക്കിന്‌റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എന്‍എഎസിപിയും ആഫ്രിക്കന്‍ അമേരിക്കന്‍ പൗരാവകാശ സംഘടകളും ബസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തു. റോസ പാര്‍ക്കിനെ കോടതിയില്‍ ഹാജരാക്കിയ ഡിസംബര്‍ അഞ്ചിനാണ് സമരം തുടങ്ങിയത്.

1956 ഡിസംബര്‍ 21ന് മോണ്ടിഗോമറിയിലെ ബസില്‍ റോസ പാര്‍ക്ക്. ബസുകളില്‍ കറുത്ത വര്‍ഗക്കാരോട് കാണിക്കുന്ന വിവേചനം ഭരണഘടനാവിരുദ്ധമെന്ന് യു എസ് സുപ്രീം കോടതി പ്രഖ്യാപിച്ച ശേഷം. യുപിഐ ലേഖകന്‍ നിക്കോളാസ് സി ക്രിസ് ആണ് റോസ പാര്‍ക്കിന്‍റെ പിന്നില്‍ ഇരിക്കുന്നത്.

പ്രക്ഷോഭത്തിനായി മോണ്ടിഗോമറി ഇംപ്രൂവ്‌മെന്‌റ് അസോസിയേഷന്‍ എന്ന സംഘടന രൂപം കൊണ്ടു. പിന്നീട് കറുത്തവര്‍ഗക്കാരുടെ അവകാശപ്പോരാട്ടത്തിന്‌റെ ഇതിഹാസമായി മാറിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഒരു വലിയ ജനക്കൂട്ടത്തെ ഒരു പള്ളിക്ക് മുന്നില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. പുരോഹിതനായിരുന്നു അക്കാലത്ത് 26കാരനായിരുന്ന  മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. അമേരിക്കന്‍ ജനാധിപത്യത്തിന്‌റെ മഹത്വമെന്ന് പറയുന്നത് അവകാങ്ങള്‍ക്കായി പ്രതിഷേധിക്കാനായുള്ള അവകാശമാണ്. മഹത്തായ ആ പ്രക്ഷോഭം 381 ദിവസം നീണ്ടു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന്‌റെയും കറുത്തവരുടെ വിമോചന പോരാട്ടത്തിന്‌റേയും ഏറ്റവും അറിയപ്പെടുന്ന നേതാവായും അന്താരാഷ്ട്ര വ്യക്തിത്വമായും ഉയര്‍ന്നു.

1995ല്‍ സി എന്‍ എന്നിന് നല്‍കിയ അഭിമുഖം. ലാറി കിംഗ്‌ ലൈവ് എന്ന പരിപാടിയില്‍ റോസ പാര്‍ക്ക് സംസാരിക്കുന്നു:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍