UPDATES

സിനിമ

ഒടുവില്‍ അവര്‍ എന്നെ തേടിയെത്തി; ജയിലനുഭവങ്ങളുമായി ‘റോസ് വാട്ടര്‍’

Avatar

ആരി ആള്‍ട്സ്റ്റെഡര്‍
(ബ്ലൂംബര്‍ഗ്)

ടെഹ്‌റാനിലെ ഒരു കഫേയില്‍ ചായയും കേക്കും കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് മാസിയാര്‍ ബഹാരിയുടെ മുന്‍ജയിലര്‍മാര്‍ അയാളോട് ഇങ്ങനെ പറഞ്ഞത്. വെസ്റ്റില്‍ ചെന്ന് ഇറാനിലെ 118 ദിവസത്തെ തടവുകാലത്ത് സംഭവിച്ചതൊക്കെ പറയാമെന്ന് കരുതിയാല്‍ നിങ്ങള്‍ പിന്നെ ഒരു സഞ്ചിയിലാവും തിരികെയെത്തുക.

മുന്നറിയിപ്പിന് പക്ഷെ ഉദ്ദേശിച്ച ഫലമുണ്ടായില്ല. “ഞാന്‍ എല്ലാവരോടും പറയാന്‍ പോവുകയാണ്”, ലണ്ടന്റെ സുരക്ഷിതത്വത്തില്‍ എത്തിയപ്പോള്‍ തന്നെ ബഹാരി ചിന്തിച്ചു.

അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും “ദി ഡെയിലി ഷോ” അവതാരകനുമായ ജോണ്‍ സ്റ്റീവര്‍ട്ടാണ് ബഹാരിയെ സഹായിക്കാനെത്തിയത്. ടെഹ്‌റാനിലെ ഇറാനിയന്‍ പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ചേര്‍ത്ത് സ്റ്റീവര്‍ട്ട് സംവിധാനം ചെയ്ത “റോസ് വാട്ടര്‍” എന്ന ചിത്രം പുറത്തിറങ്ങുകയാണ്. 

സിറിയയിലെയും ലിബിയയിലെയും പ്രശ്നങ്ങള്‍ക്കിടെ രണ്ടാമതൊരു അമേരിക്കന്‍ റിപ്പോര്‍ട്ടറുടെ കൂടി തല വെട്ടുന്ന ദൃശ്യങ്ങള്‍ ഇസ്ലാമികതീവ്രവാദികള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ ഈ സിനിമയുടെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. നവംബര്‍ ഏഴിനാണ് സിനിമ റിലീസ് ആകുന്നത്.

“ലോകം മുഴുവനുള്ള ബ്ലോഗര്‍മാരും ആക്റ്റിവിസ്റ്റുകളും പത്രപ്രവര്‍ത്തകരും ഇത്തരം അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നുണ്ട്”. ആദ്യ ടോറാന്റോ സ്ക്രീനിങ്ങിനുശേഷം സ്റ്റീവര്‍ട്ട് കാണികളോട് പറഞ്ഞു. 

ഇറാനില്‍ നിന്ന് ന്യൂസ് വീക്ക്‌ മാസികയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നയാളാണ് ബഹാരി. ജൂണ്‍ 2009ലാണ് ബഹാരിയെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും. ഇസ്ലാമിക ഭരണത്തിനെതിരെ ഒരു മാധ്യമ ഗൂഡാലോചനയുടെ ഭാഗമായി തെറ്റായ റിപ്പോര്‍ട്ടുകള്‍ അയച്ചുവെന്നായിരുന്നു ആരോപണം. ഒക്ടോബറില്‍ വിട്ടയച്ചശേഷം രാജ്യം വിട്ട ബഹാരി പിന്നീട് ഇറാനിലെ പത്രസ്വാതന്ത്ര്യത്തിന്റെ വക്താവായി മാറി.

ടോറോന്റോയില്‍ വെച്ച് പ്രാതലുകള്‍ക്കിടെയാണ് തങ്ങള്‍ക്ക് ഈ വിഷയത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് ഒന്നാണെന്ന് ബഹാരിയും സ്റ്റീവര്‍ട്ടും തിരിച്ചറിയുന്നത്.

“ഇത്തരം ഭരണസമ്പ്രദായങ്ങളെ ഗൌരവമായെടുക്കല്‍ ബുദ്ധിമുട്ടാണ്.” ടോറോന്റോ സ്ക്രീനിങ്ങിനു മുന്പ് ബഹാരി പറഞ്ഞു. “എന്നെ കോടതിയില്‍ നിറുത്തി ഈ അസംബന്ധ കുറ്റങ്ങള്‍ ചുമത്തി ചോദ്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.”

ഗെയില്‍ ഗാര്‍സ്യാ ബെര്‍നാല്‍ ബഹാരിയായി അഭിനയിക്കുന്ന സിനിമയിലും ഇതേ അവസ്ഥ പ്രകടമാണ്.

സ്റ്റീവര്‍ട്ടിന്‍റെ സിനിമ കണ്ട് കാണികള്‍ ചിരിച്ചു. ഈ ചിരിയാണ് സിനിമയുടെ ജനപ്രിയത നിര്‍ണ്ണയിക്കുന്നത്. ബഹാരിയില്‍ ആരോപിക്കുന്ന കുറ്റങ്ങളുടെ മണ്ടത്തരമാണ് ചിരിയുണര്‍ത്തുന്നത്. എന്നാല്‍ പ്രശ്നങ്ങളുടെ ഗൌരവം കുറച്ചുകാണുന്നുമില്ല.

സിനിമയില്‍ ബഹാരി “റോസ് വാട്ടര്‍” എന്ന് വിളിക്കുന്ന ഒരു വക്കീലുണ്ട്. അദ്ദേഹം ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്റെ മണമാണ് ആ പേരിനു കാരണം. റോസ് വാട്ടര്‍ ബഹാരിയുടെ പക്കല്‍ പോര്‍ണോഗ്രാഫിയുണ്ടെന്നു ആരോപിക്കുന്നു, അതിനു തെളിവായി കാണിക്കുന്നത് എച്ച് ബി ഓ സിനിമയായ ദി സോപ്രാനോസിന്റെ ഡിവിഡിയും.

പിന്നീട് സിനിമയില്‍ ജയില്‍ മുറിയിലേയ്ക്ക് പാഞ്ഞെത്തുന്ന അയാള്‍ ബഹാരിയോട് ലണ്ടനിലുള്ള ഭാര്യയെ വിളിച്ച് അയാള്‍ക്ക് വേണ്ടി സംസാരിക്കുന്നത് നിറുത്താന്‍ അവശ്യപ്പെടുന്നുണ്ട്. ദേഷ്യത്തിനിടെ അയാള്‍ പെട്ടെന്ന് ശാന്തമായ ശബ്ദത്തില്‍ നമ്പറിനു മുന്‍പില്‍ ഒന്‍പതു ചേര്‍ക്കാന്‍ പറയുന്നതും ചിരിയുണര്‍ത്തുന്നു.

ജയിലില്‍ നിന്ന് വിട്ടയച്ച് അധികം വൈകാതെ അവര്‍ ബഹാരിയെ ചായക്ക് ക്ഷണിക്കും. അപ്പോഴാണ്‌ അവസാന ഭീഷണി വരുന്നത്.

എങ്കിലും ബഹാരി തന്റെ അനുഭവങ്ങളെപ്പറ്റി എഴുതി. ഇപ്പോള്‍ ഈ സിനിമയും. എന്നിട്ടും ഇറാനിലെ തന്റെ സുഹൃത്തുക്കളും കുടുംബവും സുരക്ഷിതരാണ്‌ എന്ന് ബഹാരി പറയുന്നു. പേടിക്കേണ്ടത് അന്തര്‍ദേശീയമാധ്യമങ്ങള്‍ കാണുന്നവരെയല്ല, അതുണ്ടെന്നു പോലും അറിയാത്തവരെയാണ് എന്ന് ബഹാരി പറയുന്നു.

2009ല്‍ ഡെയിലി ഷോ ഇറാനിലേയ്ക്ക് ഒരു ലേഖകനെ അയച്ചു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി ഒരു തമാശ പരിപാടി ചെയ്യാനായിരുന്നു അത്. ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ബഹാരി.

തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ന്യൂയോര്‍ക്കിലെത്തിയ വിവരം ഡെയിലി ഷോയിലെ പരിപാടിയില്‍ പങ്കെടുത്തവരെയെല്ലാം അറസ്റ്റ് ചെയ്തുവെന്നാണ്. 

ഈ വാര്‍ത്ത കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നുസ്റ്റീവര്‍ട്ടിന് അറിയാതെ പോയി. ആദ്യതോന്നല്‍ ഒന്നും മിണ്ടാതിരിക്കാനായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അത് കാര്യങ്ങളെ വഷളാക്കിയാലോ എന്നായിരുന്നു പേടി. ഒരു തടവുകാരന്റെ കുടുംബമാണ് ആ കാഴ്ചപ്പാട് മാറ്റിയത്. 

സ്റ്റീവര്‍ട്ട് പറയുന്നു, “ഈ പ്രശ്നം പരിഹരിക്കാനുള്ള ഏകവഴി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവരിക എന്നതാണ്”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍