UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാര്‍ വിരുദ്ധ കവിത ചൊല്ലിയെന്നാരോപിച്ച് അധ്യാപികയ്ക്കു ഭീഷണി

കോഴിക്കോട് നടക്കുന്ന ഡിസി ബുക്ക് ലിറ്ററി ഫെസ്റ്റിവലിന് ഇടയിലാണു സംഭവം

കോഴിക്കോട് നടക്കുന്ന ഡി സി ബുക്‌സ് ലിറ്ററി ഫെസ്റ്റ് വലില്‍ ‘ ഞാന്‍ തീവ്രവാദി’ എന്ന കവിത അവതരിപ്പിച്ചതിന്റെ പേരില്‍ കവയത്രിയും അധ്യാപികയുമായ രോ്ഷ്‌നി സ്വപ്‌നയ്്ക്കുനേരെ സംഘപരിവാറിന്റെ ഭീഷണി. കവിത അവതരിപ്പിച്ചശേഷം സഹൃത്തുക്കളെയും കാത്തു നില്‍ക്കുന്നതിനിടയില്‍ അഞ്ച് ആര്‍എസ്എസുകാര്‍ തന്റെ അടുത്തേക്കു വന്നു സംഘപരിവാര്‍ വിരുദ്ധ ആണല്ലേ എന്നും ചോദിക്കുകയും ഇനി ഇത്തരം കവിതകള്‍ എഴുതിയാല്‍ വിശദീകരിക്കേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തിയെന്നും മലയാള സര്‍വകലാശാല അധ്യാപികയായ രോഷ്‌നി സ്വപ്‌ന തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

രോഷ്‌നി സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ ഡി.സി ബൂക്‌സ്‌ന്റെ ലിറ്റററി ഫെസ്റ്റിവലില്‍ ഒരു പാട് പേരില്‍ ഒരാളായി ഞാനും കവിത വായിച്ചു.കടലിനു അഭിമുഖമായി ,എന്നെത്തന്നെ കണ്ട് കൊണ്ടാ വായന ഞാന്‍ ആസ്വദിച്ചു.മുന്നില്‍ സചിദാനന്ദന്‍ മാഷ്….
വാക്കുകള്‍ എനിക്ക് വെറുതെ വരാറില്ല എന്നറിയാവുന്ന എന്റെ കൂട്ടുകാര്‍,ഇഷ്ടങ്ങള്‍,വിദ്യാര്‍ത്ഥികള്‍ കേള്‍വിക്കാര്‍…മുന്നില്‍.
വായന.കഴിഞ്ഞു വേദി ഒഴിഞ്ഞു….കൂടെ വരാനുള്ള കുട്ടികളേക്കാത്ത് ഞാന്‍ കടലിലേക്ക് നോക്കി നോക്കി നടന്നു.ഇടക്ക് സംസാരിക്കാനുീ ുവീീേ െഎടുക്കാനുമായി വരുന്ന സുഹൃത്തുക്കള്‍ ഒഴിഞ്ഞ ഒരു നിമിഷം 5 പേര്‍ എനിക്കടുത്തു വന്നു.സ്വഭാവികമായി …

‘രോഷ്‌നി ചേചി അല്ലെ?
‘അതെ’
‘കവിത വായിച്ചതു കേട്ടു.നല്ല ഗ്രൗന്‍ഡ് support ഉണ്ടായി അല്ലെ’
🙂
‘…..’
ഇത്രക്ക് സംഘപരിവാര്‍ വിരുദ്ധയാണോ?

കാര്യങ്ങള്‍.പെട്ടെന്ന് മനസ്സിലായി..ഞാന്‍ ഒന്നും പറയാതെ.പോകാന്‍ ഒരുങ്ങി.തൊട്ടപ്പുറത്ത്..സുഹൃത്തുക്കള്‍ ഉണ്ട്…
ഇവര്‍ പിന്നെയ്യ്ം പറഞ്ഞു..
‘എന്തൊക്കെയായാലും നിങ്ങള്‍ ഒരു ഹിന്ദു അല്ലേ?
നിങ്ങള്‍ക്ക്.ബി ജെ പി രാഷ്ട്രീയ ത്തെ ക്കുറിച്ച് എന്തറിയാം? ഈ രാജ്യം ഭരിക്കുന്നത് ഞങ്ങള്‍ ആണു…’
ഇനിയും ഇത്തരം കവിതകള്‍
എഴുതിയാല്‍ വിശദീകരിക്കേണ്ടി വരും’

ഇത്രത്തോളം ആയപ്പോള്‍ എന്റെ രക്തവും ചൂടായി

‘ഞാന്‍ എന്ത് എഴുതണം എന്ന് ഞാനാണു തീരുമാനിക്കുക എന്നും….അതു ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും,ഇത്തരം ഉപ ‘ദേശങ്ങള്‍ക്ക്.വേണ്ടിയും മാറ്റി വക്കുകയോ, നിര്‍ത്തി വക്കുകയോ ചെയ്യില്ല എന്നും ഞാന്‍ പറഞ്ഞു…

കുട്ടികളെ പഠിപ്പിക്കുന്ന ആളല്ലേ…ഇത് നിങ്ങള്‍ക്ക് നല്ലതല്ല എന്ന് കുറച്ചു ഭീഷണിയുടെ സ്വഭാവത്തില്‍ ശബ്ദമുയര്‍ത്തി പറഞ്ഞു തുടങ്ങിയപ്പോള്‍, ഞാന്‍ എന്റെ കൂട്ടുകാരെ വിളിക്കുകയും,അതേ സമയം എന്നെ അറിയുന്ന ചിലര്‍ അടുത്തേക്ക് വരികയും ചെയ്തു. പെട്ടെന്നു ആരൊ അവരെ മാറ്റിക്കൊണ്ടു പോയി.
പിന്തുടരാന്‍ സാധിക്കാത്ത വിധം അവര്‍ രക്ഷപ്പെട്ടു കളഞ്ഞു.
ഇന്ന് രാവിലെ
ഒരു ഫോണ്‍ വിളി.
”റ്റീച്ചറുടെ ഇന്നലത്തെ കവിത ചില വിഭാഗത്തെ വേദനിപ്പിച്ചിരിക്കുന്നു….എന്താണു വിശദീകരണം?’
………………………………

ഞാന്‍ കഷ്ടപ്പെട്ട് തിരിച്ചു വിളിച്ചു.
അതു ചെവായൂര്‍ ഒരു കോയന്‍ ബൂത്ത് ആണു എന്ന് മാത്രം അറിയാന്‍ പറ്റി.ഇപ്പോള്‍ അതു പ്രവര്‍ത്തനരഹിതവും
പരാതി ആരോടും ഇല്ല
പക്ഷേ
സ്വതന്ത്രമായി കുറെ കാലമായി ഞാന്‍ എഴുതുന്നു.സ്വന്തം മനസ്സിനു തെറ്റ് എന്ന് തോന്നുന്നത് ഇതു വരെ എഴുതിയിട്ടും ഇല്ല,പ്രവര്‍ത്തിച്ചിട്ടും ഇല്ല….
പക്ഷേ
കുറെക്കാലങ്ങളായി ഇപ്പോള്‍ അനുഭവിക്കുന്ന ഈ അസഹിഷ്ണുത പതുക്കെ എന്നെയും മൂടുന്നു
എങ്കിലും ഒന്നു പറയാം.
കുന്തമുനയില്‍ കോര്‍ത്തെടുത്ത ആ കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് കേള്‍ക്കാതിരിക്കാന്‍ വയ്യ.
ഇടിച്ചുതകര്‍ത്ത മിനാരങ്ങളു ടെ മതിലുകള്‍ ചാരി വച്ചിരുന്നത് എ ന്റെ നെഞ്ഞില്‍ ആണു…
ഏതു ഭരണകൂടമാകട്ടെ…
ഏത് അധികാരമാകട്ടെ,
എന്റെ കവിത, എന്റെ ശബ്ദമായിരിക്കും എന്റെ മാത്രം ശബ്ദം

.ഇന്നലെ അവിടെ വായിച്ച കവിത ഇവിടെ ഷെയര്‍ ചെയ്യുന്നു.

ഞാന്‍തീവ്രവാദി

രോഷ്‌നിസ്വപ്ന

എന്ന് നിങ്ങളാണ് പറഞ്ഞത്
എന്റെ രക്തത്തില്‍ ഉപ്പില്ല
പ്രണയത്തിന്റെയോ
അലിവിന്റെയോ
കാറ്റിന്റെയോ
ഓര്‍മ്മ പോലും
എന്നിലുണ്ടാവാന്‍ പാടില്ല
മേഘങ്ങള്‍
ആകാശനീലിമയുടെഅരികുകളില്‍ ഉമ്മ വച്ച്
പൊടിഞ്ഞ് പോകുമ്പോള്‍
അതിലൊന്ന് ചെന്ന്
തൊടാന്‍ പോലും എനിക്കവകാശമില്ല
അപരഗ്രഹങ്ങളില്‍
പ്രതിധ്വനിക്കും വിധം
എന്റെ, ജീവിച്ചിരിക്കുന്ന ഉടലിന്റെ ചാരം
ആര്‍ത്തലച്ച് നിലവിളിച്ചാല്‍ പോലും
ആകാശം പെയ്യുന്ന ഒരു മഴത്തുള്ളി പോലും
നിങ്ങളെനിക്ക് തരില്ല
ഞാന്‍ ആരു മായിക്കൊള്ളട്ടെ
എന്റെ ഉടല്‍ചീളുകളില്‍

നിങ്ങള്‍ എയ്ത അമ്പുകള്‍
എന്റെ ഉയിരിനെ വേദനിപ്പിക്കുന്നു
എന്റെ രക്തത്തിനു കടലിന്റെ നിറമാണ്
ആദൃശ്യരായ പലരുടെയും നിലവിളികളാണ്
എന്റെ ആക്രോശങ്ങളായി പുറത്ത് വരുന്നത്
എന്റെ പേരുകള്‍ പലതെന്ന് നിങ്ങള്‍ പറയുന്നു
എന്റെ ജാതി…. നിറം…. തൊലി ,,,,മനം….
പലതെന്നും എന്റെ വൈരൂപ്യത്തെ നിങ്ങള്‍ ക്രുശിക്കുന്നു

വര്‍ത്തമാനത്തില്‍ നിന്ന്
എന്നെ മായ്ച്ചു കളഞ്ഞ
ഉറുമ്പുകളാണെന്റെ ഓര്‍മ്മകള്‍
വിഷം കുറിച്ച് നീലിച്ച നിങ്ങളുടെ കഴുത്തുകള്‍ക്ക്
ഒരു പുലരിയുടെ നീലവെളിച്ചത്തെ പോലും
ഇത്ര പെട്ടെന്ന് മടുക്കുമെന്നോ?

എന്റെ കുഞ്ഞുങ്ങളുടെ പുഞ്ചിരി എന്റെ പ്രണയം,,,,സ്വപ്നഗങ്ങള്‍…

ഭൂപടങ്ങള്‍ ഞാന്‍ മാറ്റി വരച്ചിട്ടില്ല
നിങ്ങളുടെ നിഗൂഢ സാമ്രാജ്യങ്ങള്‍ ഞാന്‍ഞാന്‍
പട വെട്ടിപ്പിടിച്ചിട്ടില്ല
എന്നിട്ടും ഞാന്‍ നിശ്ശബ്ദനായിരിക്കുന്നു
കാരണം എനിക്കതിനു അവകാശമുണ്ട്

വിശപ്പ് നിങ്ങളുടെയും എന്റെയും അന്ന നാളങ്ങളെ
തിളച്ചു മറിയുന്ന കടലിനെ സ്വപ്നം കാണിക്കുന്നു
ഉറപ്പാണ് അയ്യായിരം പേര്‍ക്ക്
വീതിച്ച് കൊടുത്തതിനാണ്
പാന്റ് നിങ്ങള്‍ എന്നെ കുരിശില്‍ തറച്ചത്
എന്റെ കുഞ്ഞു ഒരു തരി മധുരം നുണഞഞ്ഞതിനാണ്
നിങ്ങളവനെ വെടിവച്ച് കൊന്നത്.
ഗര്‍ഭപാത്രത്തിന്റെ ജയവ ജലം കുടിച്ചു
അവന്‍ ഭൂമിയിലെ പക്ഷിക്കുഞ്ഞുങ്ങളെയും
മീന്‍കുട്ടികളെയും സ്വപ്നം കാണുമ്പോഴായിരുന്നു
നീങ്ങളവനെ കുത്തിക്കോര്‍ത്തത്
അവന്റെ ചോരയാണ്
എന്റെ നെഞ്ചില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന
ഈ തീപ്പന്തം,
കൊല്ലേണ്ടതെങ്ങനെയെന്ന് പാടിയ കവിയും
എന്നെയും തഴുകിയുറക്കിയിട്ടുണ്ട്
അഞ്ചു സൂര്യന്മാരുടെ ചൂട് കുറിച്ച കവിയും,
എന്നെ തഴുകിയുറക്കിയിട്ടുണ്ട്.

എന്റെ വിരലുകള്‍ പൂമ്പാറ്റകളെ തൊടാനാഗ്രഹിചു
നിങ്ങളെന്റെ കൈപ്പത്തി വെട്ടിമാറ്റി

ഞാന്‍ സ്വാതന്ത്ര്യത്തെ ക്കുറിച്ച് പാടി
നിങ്ങളെന്റെ നാവു തന്നെ പിഴുതെടുത്തു

മരണം വരെ തടവറയില്‍ ഒളിപ്പിച്ചു

എന്നിട്ടും ഞാന്‍ നിശ്ശബ്ദനായിരുന്നു
പക്ഷെ നിങ്ങളെന്റെ കവിത ചുട്ടെരിച്ചു

ഓരോ ചാരത്തരികളും കോടികളായി
ഇരട്ടിചു

ലോകത്തിലെ ഒടുവിലത്തെ കുഞ്ഞും
വിശപ്പ് അറിയാതെ സ്വപ്നം കാണാന്‍
ഒടുവിലത്തെ പുല്‍ക്കൊടിയും
നൃത്തം ചെയ്യാന്‍
ഞാന്‍
എന്റെ ചോരയെ
ആ ചാരത്തിലൊഴുക്കുന്നു
കാരണം
ഞാന്‍
തീവ്രവാദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍