UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ചായയ്ക്ക് 30 രൂപ, വടയ്ക്ക് 25; ഇത് ആര്യനിവാസിലെ തീവെട്ടിക്കൊള്ള

മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇവിടുത്തെ വില്‍പ്പനയെ തീവെട്ടിക്കൊള്ളയെന്നേ വിളിക്കാന്‍ സാധിക്കൂ

ഒരു സാധാരണ റസ്‌റ്റോറന്റില്‍ ഒരു ചായയ്ക്ക് പരാമവധി എത്ര രൂപയുണ്ടാകും. ഒരു വടയ്‌ക്കോ? ഏഴ് അല്ലെങ്കില്‍ എട്ട് അല്ലേ. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെ വില കേട്ടോളൂ. ചായയ്ക്ക് മുപ്പത് രൂപയും വട 25 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിലയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ഇത്. സ്റ്റാര്‍ പദവി കൂടുതലുള്ള ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലയില്‍ മറ്റ് ഹോട്ടലുകളില്‍ നിന്നും വ്യത്യാസമുണ്ടാകാറുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് ആര്യനിവാസ് പ്രവര്‍ത്തിക്കുന്നത്. ഇതേ സൗകര്യങ്ങളും ഇതേ പദവിയുമുള്ള റസ്‌റ്റോറന്റുകളില്‍ സാധാരണ വില തന്നെ വാങ്ങുമ്പോഴാണ് ഇത്.

ഇതേ ഹോട്ടലില്‍ തന്നെ ഒരു നെയ്‌റോസ്റ്റിന് 80 രൂപയാണ് ഈടാക്കുന്നത്. മറ്റ് പല ഭക്ഷണ സാധനങ്ങള്‍ക്കും ഇവിടെ ഇരട്ടിയിലേറെ തുക ഈടാക്കുന്നുണ്ട്. സാധാരണ റസ്റ്റോറന്റുകളേക്കാള്‍ ചായയുടെ അളവ് കൂടുതലാണെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇവിടുത്തെ വില്‍പ്പനയെ തീവെട്ടിക്കൊള്ളയെന്നേ വിളിക്കാന്‍ സാധിക്കൂ. മാധ്യമ പ്രവര്‍ത്തകനായ പ്രിന്‍സ് പാങ്ങാടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ആര്യനിവാസിലെ ബില്ലിന്റെ ചിത്രം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തരം തീവെട്ടിക്കൊള്ളകള്‍ സര്‍ക്കാര്‍ എത്രയും വേഗം നിയന്ത്രിക്കണമെന്നാണ് ചിത്രം പങ്കുവയ്ക്കുന്നവരുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍