UPDATES

demon-etisation

നോട്ട് പിന്‍വലിക്കല്‍; തിരിച്ചെടുക്കേണ്ട കറന്‍സികള്‍ 13.6 ലക്ഷം കോടി

അഴിമുഖം പ്രതിനിധി

1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്തോടെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ട കറന്‍സികള്‍ 13.6 ലക്ഷം കോടി രൂപയുടെതാണ്. 17 ലക്ഷം കോടിയുടെ കറന്‍സികളാണ് നിലവില്‍ രാജ്യത്തിലുള്ളത്. ഇതില്‍ 80 ശതമാനം കറന്‍സികള്‍ തിരിച്ചെടുക്കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. അങ്ങനെയാകുമ്പോള്‍ ഏകദേശം 13.6 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് തിരിച്ചെടുക്കേണ്ടത്.

നോട്ട് പിന്‍വലിക്കല്‍ മൂലം കറന്‍സികള്‍ തിരിച്ചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് ബാങ്കുകള്‍ നടത്തുന്നത്. കാര്യങ്ങള്‍ കൃത്യമാകുന്നതുവരെ എല്ലാ ബാങ്ക് ഇടപാടുകളും കാലതാമസത്തിലാവും. ഇതു ഒഴിവാക്കാനായി വിവിധ പദ്ധതികള്‍ ബാങ്കുകള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നുള്ള ആശങ്കയിലാണ് ബാങ്ക് അധികൃതര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍