UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കൊല്ലത്ത്‌ ഒരു സീറ്റും ലഭിക്കില്ലെന്ന് ആര്‍ എസ് പി

അഴിമുഖം പ്രതിനിധി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കൊല്ലം ജില്ലയില്‍ ഒരു സീറ്റുപോലും ലഭിക്കില്ലെന്നും സിപിഐഎം പിണറായി വിജയന്റെ കോര്‍പ്പറേറ്റ് കമ്പനിയാണെന്നും ആര്‍ എസ് പി. ആര്‍ എസ് പി  ശിഥിലമാകുമെന്ന പിണറായിയുടെ പ്രസ്താവനയെ ആര്‍ എസ് പി തള്ളിക്കളഞ്ഞു.

ആര്‍ എസ് പി  വിട്ട് സിപിഐഎമ്മിലേക്ക് വന്നവരെ സ്വീകരിക്കുന്ന ചടങ്ങിലാണ് പിണറായി ആര്‍എസ്പിയെ വിമര്‍ശിച്ചിരുന്നത്. ആര്‍ എസ് പി കറക്കു കമ്പനിയാണെന്നും പിണറായി ആക്ഷേപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ആര്‍ എസ് പി ഇന്ന് തിരുവനന്തപുരത്ത് നടത്തി പത്രസമ്മേളനത്തില്‍ സിപിഐഎമ്മിന് എതിരെ ആഞ്ഞടിച്ചത്. ആര്‍ എസ് പി വിട്ടവരെ സ്വീകരിക്കാന്‍ പിബി അംഗമെത്തിയത് സിപിഐഎമ്മിന്റെ ഗതികേടിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആര്‍ എസ് പി നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിട്ടു നിന്നത് ആര്‍ എസ് പിക്ക് ക്ഷീണമായി. കോവൂര്‍ കുഞ്ഞുമോനും സിപിഐഎമ്മിലേക്ക് പോകുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍