UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്പസരിക്കുന്നത് നല്ലതാണ്; അത് ആര്‍ എസ് പിക്കായാലും

മുന്നണി മാറ്റത്തെ പഴിച്ചും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ വാഴ്ത്തിയും ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍. കുമ്പസരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആര്‍എസ്പിയുടെ ജില്ലാ നേതൃയോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്.

തിരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും എല്‍ഡിഎഫ് വിടാനുള്ള തീരുമാനത്തെ തടയാനാകാത്തതിലും വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിട്ടത് വളരെ തിടുക്കത്തിലായിപ്പോയി. തെറ്റുകള്‍ തിരുത്തുമെന്നും ഈ മുന്നണയില്‍ എത്ര നാള്‍ തുടരുമെന്ന കാര്യത്തിലെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ അത്ര വേഗം യുഡിഎഫ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ പക്വതയോടെയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പെരുമാറ്റം. അദ്ദേഹത്തിന്റെ കീഴില്‍ ഇടതുപക്ഷം മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കെപിസിസി പ്രസിഡന്റ് പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷ നേതാവാണെന്നും അനവസരത്തിലുള്ള ആദര്‍ശശുദ്ധിയെ പറ്റി സുധീരന്‍ ആലോചിക്കണമെന്നും ചന്ദ്രചൂഡന്‍ വ്യക്തമാക്കി.

അതേസമയം മുന്നണി മാറ്റം പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കി. പ്രാദേശിക ബൂത്ത് തലങ്ങളില്‍ പാര്‍ടി നിര്‍ജ്ജീവമായതും സര്‍ക്കാരിനു നേരെ വന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാത്തതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അസീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍