UPDATES

കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആര്‍എസ്പി

അഴിമുഖം പ്രതിനിധി

മുന്നണി സംവിധാനത്തില്‍ കോണ്‍ഗ്രസ് പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്ന് ആര്‍എസ്പി നേതാവ് എഎ അസീസ്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളെ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് അംഗങ്ങളെ നിയമിച്ചത്. കൂടിയാലോചനകളില്ലാതെയാണ് അംഗങ്ങളെ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ നടപടി യുഡിഎഫിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അസീസ് പറഞ്ഞു. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ അംഗത്വം തന്നത് പ്രതിഷേധത്തെ തുടര്‍ന്നാണ്. ദേവസ്വം ബോര്‍ഡില്‍ സ്ഥാനം നല്‍കാത്തതിന് ലഭിച്ച വിശദീകരണം തൃപ്തികരമല്ല. ആര്‍എസ്പി ഒരു ചവറ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കണം. യുഡിഎഫ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നും അസീസ് ആവശ്യപ്പെട്ടു. ആര്‍എസ്പിയുടേയും കോണ്‍ഗ്രസിന്റേയും തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ മറിഞ്ഞു. ബീഫ് വിവാദത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതാണ് വോട്ടുകള്‍ ചോരാന്‍ കാരണമായതെന്നും അദ്ദേഹം വിലയിരുത്തി. 

മുന്നണി മാറുന്ന കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. മൂന്നോ നാലോ പഞ്ചായത്തുകള്‍ കിട്ടാത്തത് കൊണ്ട് മുന്നണി മാറാനാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. യുഡിഎഫില്‍ അവഗണനയാണെന്നും അതിനാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് തിരികെ പോകണമെന്നും ആര്‍എസ്പിയുടെ യുവജന വിഭാഗവും ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആര്‍എസ്പി തെറ്റ് തിരുത്തി വന്നാല്‍ മുന്നണിയിലെടുക്കാം എന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആര്‍എസ്പിയെ ഒഴിവാക്കി സര്‍ക്കാര്‍ പുതിയ അംഗങ്ങളെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പാര്‍ട്ടിയുടെ അടിയന്തരയോഗം ചേര്‍ന്നതിന് ശേഷം നടത്തിയ മാധ്യമസമ്മേളനത്തിലാണ് അസീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍