UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് എടുക്കാമായിരുന്നു

അഴിമുഖം പ്രതിനിധി

കേരളാ കോണ്ഗ്രസ് യുഡിഎഫ് വിട്ടതിനെ അപഹസിച്ച്‌ മുന്‍ മന്ത്രിയും ആര്‍എസ്പി ജനറല്‍ സെക്രട്ടറിയുമായ ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. തീരുമാനം കുറച്ചു നേരത്തെ എടുത്തിരുന്നെങ്കില്‍ ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ ഇരിക്കുമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

എൻറെ മാണി സാറെ , 

ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് ഒന്ന് എടുത്തുകൂടായിരുന്നോ ….

എങ്കിൽ  ഐക്യ ജനാധിപത്യ മുന്നണി ഇപ്പോൾ

അധികാരത്തിൽ ഇരുന്നേനെ ….

ധാർമികത ,തുറന്ന പുസ്തകം ,കറ കളഞ്ഞ ജീവിതം ,പിന്നിൽ നിന്ന് ,മുന്നിൽ നിന്ന് കുത്തുകൾ 

എല്ലാം ഇപ്പോൾ പാഴായി പോയില്ലേ ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍