UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുലയുടെ മരണം: ദളിത്‌ വിദ്യാര്‍ത്ഥികളുടെ സമരത്തിനു നേരെ ആര്‍എസ്എസ് ആക്രമണം

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ദളിത്‌ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനു നേരെ ആര്‍എസ്എസ് ആക്രമണം. 15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 300 ഓളം ദളിത് വിദ്യാര്‍ഥികള്‍ ധാരാവിയില്‍ നടത്തിയ പ്രകടനത്തിന്റെ ഇടയിലാണ് ആക്രമണമുണ്ടായത്. അവസാന 10 മിനിട്ടുകളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖയ്ക്ക് മുന്നിലൂടെ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

അതേസമയം സംഭവത്തില്‍ ഇടപെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ബിജെപി നേതാക്കളായ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്ഡേയും എംഎല്‍എ തമിഴ് സെല്‍വനും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ എംഎല്‍എ ഈ ആരോപണം നിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന നടപടിയെടുക്കണം എന്നാണ് താന്‍ ഡിസിപിയോട് ആവശ്യപ്പെട്ടതെന്ന് തമിഴ് സെല്‍വന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍