UPDATES

തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട് ദളിത് പ്രീണനത്തിനൊരുങ്ങി ആര്‍എസ്എസ്‌

അഴിമുഖം പ്രതിനിധി

വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആര്‍എസ്എസ് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ദളിത് പ്രീണനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലകളിലെ രാഷ്ട്രീയ സ്വയംസേവക് സംഘങ്ങളില്‍ നിന്ന്  ദളിതരുടെ കൊഴിഞ്ഞുപോക്ക് ശക്തമായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായുള്ള ദളിത് പ്രശ്നങ്ങള്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ ദളിതര്‍ ആര്‍എസ് എസ്സിനോട് കൂടുതല്‍ അകലുകയാണെന്നു നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഹിന്ദുത്വ ഗ്രൂപ്പുകള്‍  അഴിച്ചുവിട്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെ ദളിത് വിഭാഗം ശക്തമായി പ്രതികരിച്ചു തുടങ്ങി. തെരുവുകളിലിറങ്ങി അവകാശങ്ങള്‍ക്കായി അവര്‍ ശബ്ദമുയര്‍ത്തി കഴിഞ്ഞു. ബിഹാറിലും ഹരിയാനയിലുമൊക്കെ ആര്‍എസ്എസിലെ ദളിത് അംഗത്വങ്ങള്‍ കാര്യമായ തോതില്‍ കുറയുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ദളിതരെ സംഘത്തിലേക്കടുപ്പിക്കാന്‍ നിരവധി ബ്രാഞ്ചുകളാണ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ദളിത് വിരുദ്ധത ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബ്രാജ്, അവാദ്, കാശി, കാണ്‍പൂര്‍, ഗോരക്ഷ തുടങ്ങിയ ശാഖകളിലെ ദളിത് അംഗത്വം തീരെയില്ലാതായതായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും, ഗുജറാത്തിലും ഹരിയാനയിലും, ഉത്തര-ദക്ഷിണ ബീഹാറിലുമുള്ള ശാഖകളിലെ അവസ്ഥയും വിഭിന്നമല്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സംഘപരിവാറില്‍ നിന്നുള്ള ദളിതരുടെ കൂട്ടപലായനം ശക്തമായി. ജൂലൈ 31ന് ആഗ്രയില്‍ നടക്കാനിരുന്ന ദളിത് റാലി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് റദ്ദാക്കിയിരുന്നു. റാലിയുടെ രണ്ട് ദിവസംമുമ്പ് 40000 ദളിതരെ സംഘടിപ്പിച്ച് പരിപാടി നടത്തുന്നത് പ്രായോഗികതലത്തിലെത്തിക്കാന്‍ കഴിയില്ലയെന്നത് പാര്‍ട്ടിക്ക് വ്യക്തമായി.

ദളിത് ഭൂരിപക്ഷം ഏറ്റവും അധികമുള്ള പ്രദേശമാണ് ആഗ്ര. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗ് വത് ആഗസ്റ്റ് 20മുതല്‍ ആഗ്രയിലും ലഖ്നൌവിലും തങ്ങി ആര്‍എസ്എസിന്‍റെ നേതാക്കന്മാരുമായും പ്രവര്‍ത്തകരുമായും നിരന്തരം ചര്‍ച്ച നടത്തുകയും മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ദളിതര്‍ കൂടുതലുള്ള പ്രദേശത്ത് നിന്ന് പോലും ക്യാംപയിനായി ആളുകളെ സംഘടിപ്പിക്കുന്നതില്‍ ആര്‍എസ്എസ് പരാജയപ്പെട്ടു. ഹിന്ദുത്വത്തിലേക്ക് ദളിതരെ വലിച്ചടുപ്പിക്കാനുള്ള തന്ത്രങ്ങളാണ് സമാജിക് സംരാസ്ത മഞ്ച് ക്യാംപെയ്നും നടപ്പിലാക്കാന്‍ ശ്രമിച്ചത്. തൊട്ടുകൂടായ്മ പാടെ തൂത്തെറിഞ്ഞെന്ന മട്ടിലുള്ള ക്യാംപയിനുകള്‍ ഹിന്ദു വോട്ടുകള്‍ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപി നടത്തുന്ന ക്യാംപയിനുകളും ശ്രമങ്ങളെയും അമ്പെ പരാജയപ്പെടുത്തുന്നതാണ് സംഘ്പരിവാറിനും ആര്‍എസ്എസിനുമെതിരായ ദളിത് പ്രക്ഷോഭങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍