UPDATES

ഗോരക്ഷാ പ്രവര്‍ത്തകര്‍ നല്ലയാളുകള്‍; പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതം – മോഹന്‍ ഭഗവത്

അഴിമുഖം പ്രതിനിധി

ഗോരക്ഷാ സേന പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. പല സംസ്ഥാനങ്ങളും ഗോരക്ഷയ്ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഗോരക്ഷാ പ്രവര്‍ത്തകര്‍ നല്ലയാളുകളാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗോരക്ഷാ സേന പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാരുകള്‍ മനസിലാക്കണം. ഈ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാമെന്നും ആര്‍.എസ്.എസ് സഥാപക ദിനത്തോട് അനുബന്ധിച്ച് നാഗ്പൂരില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

 

പാക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ഭഗവത് കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അഭിനന്ദിച്ചു. ഇന്ത്യയുടെ യശസ് നാള്‍ക്ക് നാള്‍ ഉയര്‍ന്നു വരികയാണ്. എന്നാല്‍ ചിലര്‍ ചെറിയ കാര്യങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് വഷളാക്കുന്നു. കാശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ ഉത്കണ്ഠയുളവാക്കുന്നതാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പ്രേരണയിലാണ് അവിടെ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നത്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ നടക്കുന്ന അക്രമ സംഭവങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. കാശ്മീരില്‍ ദേശീയവികാരം ഉണ്ടാക്കാനുള്ള നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

 

നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി. ഇത്തവണത്തെ പ്രസംഗത്തില്‍ സൈനിക നടപടിയേയും മോദി സര്‍ക്കാരിനേയും അദ്ദേഹം പ്രകീര്‍ത്തിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങില്‍ പങ്കെടുത്തു. ആര്‍.എസ്.എസിന്റെ പുതിയ യുണിഫോമായ കാക്കി പാന്റസും വെള്ള ഷര്‍ട്ടും ധരിച്ചാണ് ഇത്തവണ വോളന്റിയര്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍