UPDATES

വാര്‍ത്തകള്‍

മോദി ഇത്തവണ നാഗ്പൂരിലെത്തിയില്ല, ആര്‍എസ്എസ് നേതാവ് ഇങ്ങോട്ടു വന്നു, പക്ഷേ കണ്ടത് ഗഡ്ക്കരിയെ

വോട്ടെണ്ണലിന് മുമ്പ് മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ വാര്‍ത്തകള്‍

2014 ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നരേന്ദ്ര മോദി പോയത് ആര്‍എസ് എസ് ആസ്ഥാനത്തേക്കായിരുന്നു, നാഗ്പൂരിലേക്ക്. എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മോദി നാഗ്പൂര്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ഇതുവരെ സുചനകളില്ല. എക്‌സിറ്റ് പോളുകള്‍ വരുന്നതിന് മുമ്പുള്ള സൂചന മോദി ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു.

അതേസമയം എക്‌സിറ്റ് പോള്‍ വന്നതിന് തൊട്ടുപിന്നാലെ ആര്‍എസ് എസ് നേതാവ് ഭയ്യാജി ജോഷി നിഥിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയത് ശ്രദ്ധേയമായി. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്. ആര്‍ക്കും തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന് സൂചനകള്‍ക്കിടയിലാണ് മോദി നാഗ്പൂര് സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി നാഗ്പൂര്‍ സന്ദര്‍ശിച്ചിരുന്നില്ല. തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മറ്റ് കക്ഷികളുടെ പിന്തുണ തേടേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത്തരമൊരു ഘട്ടത്തില്‍ മോദിക്ക് പകരം ആര്‍എസ്എസ് നിഥിന്‍ ഗഡ്ക്കരിയെ നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മോദി നാഗ്പൂര്‍ സന്ദര്‍ശിക്കുന്നത് ഇതിന തടയിടാന്‍ കൂടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തെ തുടര്‍ന്ന നിഥിന്‍ ഗഡ്കരി നടത്തിയ ചില പ്രസ്താവനകള്‍ക്ക് ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടയാണെന്ന് സൂചനയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാത്രമല്ല, പരാജയത്തിന്റെയും ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉന്നതര്‍ ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും മോദി തന്നെയാവും പ്രധാനമന്ത്രിയെന്നും ആവര്‍ത്തിച്ചെങ്കിലും ആര്‍എസ്എസ് മറ്റ് സാധ്യതകള്‍ കൂടി തേടുന്നുവെന്നതിന്റെ സൂചന അതിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നാഗ്പൂര്‍ മണ്ഡലത്തില്‍ എത്താത്തത് നേരത്തെ വാര്‍ത്തയായിരുന്നു. നാഗ്പുരില്‍ വിമാനം ഇറങ്ങിയതിന് ശേഷം അദ്ദേഹം ഗഡ്കരിയുടെ പ്രചരാണത്തില്‍ പങ്കെടുത്തിരുന്നില്ല.

എക്‌സിറ്റ് പോളുകളുടെ ഫലം ശരിയാവുകയാണെങ്കില്‍ മോദി കൂടുതല്‍ കരുത്താനാവുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില് ആര്‍എസ്എസ് എങ്ങനെയാവും അതിന്റെ ഇടപെടല്‍ നടത്തുകയെന്നതാണ് പ്രധാനം. ഇതിലുള്‍പ്പെടെ നിഥിന്‍ ഗാഡ്ക്കരിയുടെ ഇടപെടല്‍ പ്രധാനമായിരിക്കും. അതുകൊണ്ടാണ് ഭയ്യാജി ജോഷിയുടെ സന്ദര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നത്.

Read More: ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍