UPDATES

വായിച്ചോ‌

മുത്തലാഖിലൂടെ അനാഥരായ മുസ്ലിം കുഞ്ഞുങ്ങളെ ആര്‍എസ്എസ് ഏറ്റെടുക്കുന്നു

കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, താമസസൗകര്യം എന്നിവയാണ് ഇവര്‍ ഏറ്റെടുക്കുന്നത്

മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ആര്‍എസ്എസ്. ആര്‍എസ്എസിന് കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ബംഗാള്‍ ഘടകമാണ് പദ്ധതിക്ക് പിന്നില്‍. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, താമസസൗകര്യം എന്നിവയാണ് ഇവര്‍ ഏറ്റെടുക്കുന്നത്.

ആദ്യഘട്ടം ബംഗാളിലാണ് നടപ്പാക്കുന്നത്. ഇതിനായി ഏറ്റെടുക്കേണ്ട കുട്ടികളുടെ പട്ടിക തയ്യാറായതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തലാഖിലൂടെ അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുത്ത് ഈ സമ്പ്രദായം അവസാനിപ്പിക്കണമെനന് തങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്താനാണ് ആര്‍എസ്എസിന്റെ നീക്കം.

ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുമാണ് കുട്ടികളെ ഏറ്റെടുക്കുക. പദ്ധതിയെക്കുറിച്ച് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തി വ്യാപിപ്പിക്കുകയും ചെയ്യും. ഈയാഴ്ത റൂര്‍ക്കിയില്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ യോഗം നടക്കാനിരിക്കുകയാണ്. യോഗത്തില്‍ ഈ പദ്ധതി ചര്‍ച്ച ചെയ്യും.

മുത്തലാഖ് മൂലം ധാരാളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് വീണ്ടും സ്‌കൂളില്‍ പോകാനുള്ള സൗകര്യമൊരുക്കുകയാണ് ബംഗാള്‍ ഘടകത്തിന്റെ ലക്ഷ്യമെന്ന് ബംഗാള്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ ഇസ്ഹറൂള്‍ ഹഖ് വ്യക്തമാക്കി. മുത്തലാഖിന് വിധേയരായ മുസ്ലിം സഹോദരിമാരുടെ കുട്ടികളെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസത്തിനും ഫണ്ട് രൂപീകരിക്കാനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ബംഗാള്‍ ഘടകത്തില്‍ നിന്നും ഇതിനുള്ള നിര്‍ദ്ദേശം ലഭിച്ചെന്നും കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമുതലയുള്ള മുസ്ലിം മഞ്ച് കണ്‍വീനര്‍ ശാഹിദ് അക്തര്‍ അറിയിച്ചു.

കൂടുതല്‍ വായിക്കാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍