UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ഗനൈസറിലെ ഈ മലയാളി വക്കീലിനെ അപകീര്‍ത്തി നിയമം പഠിപ്പിക്കാന്‍ ഞങ്ങളുണ്ട്

Avatar

എം എസ് .വിഷ്ണു ശങ്കർ

ഓര്‍ഗനൈസറിലെ ഈ മലയാളി വക്കീലിനെ അപകീര്‍ത്തി നിയമം പഠിപ്പിക്കാന്‍ ആരുണ്ട്!’ എന്നതായിരുന്നു `ദൈവത്തിന്റെ സ്വന്തം നാടോ,  അതോ ദൈവമില്ലാത്ത നാടോ` എന്ന ഓര്‍ഗനൈസര്‍ ലേഖനത്തിനെ വിമര്‍ശിച്ചുകൊണ്ട് അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്‍റെ തലക്കെട്ട്. ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യം സാമൂഹിക മാധ്യമ രംഗത്ത് ഏറെ ചര്‍ച്ചാ വിഷയമായി. അഴിമുഖത്തിന്‍റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകന്‍ പി. നിധീഷ് ഓര്‍ഗനൈസറിനെതിരെ പ്രസ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ പ്രസ്‌ കൌണ്‍സിൽ ഓഫ് ഇന്ത്യ ഓര്‍ഗനൈസറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്.  

അഴിമുഖത്തിന്റെ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളും അര്‍ധസത്യങ്ങളും കുത്തി നിറച്ചു കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറെ പ്രസ്‌ കൗണ്‍സിലിന്റെ മുന്നിൽ എത്തിക്കുകയാണ്. അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ പ്രസ്‌ കൌണ്‍സിൽ ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചു കഴിഞ്ഞു. കേരള ഹൌസിലുണ്ടായ ബീഫ് വിവാദത്തിനു ശേഷം പുറത്തിറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നുണകൾ എഴുതിപിടിപ്പിച്ചത്.

`ദൈവത്തിന്റെ സ്വന്തം നാടോ,  അതോ ദൈവമില്ലാത്ത നാടോ` എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദം ഉയര്‍ത്തി വിട്ടത്. ഡൽഹി കേരള ഹൗസിൽ ബീഫ് വിളമ്പുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ കോടതി കയറ്റുമെന്നു മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പറഞ്ഞതിനെ അപലപിച്ചാണ് ലേഖനം തുടങ്ങുന്നത്. ബീഫ് പരിശോധന ഇന്ത്യയിൽ എല്ലായിടത്തും മികച്ച വാർത്താ മൂല്യം ആണ് ഉണ്ടായത് എങ്കിലും കേരളത്തിൽ അങ്ങനെ അല്ല സംഭവിച്ചത് എന്നും പറയുന്നു. നൂറു ശതമാനം സാക്ഷരത ഉള്ള നാടാണ് എങ്കിലും രാഷ്ട്രീയ കൊലപാതകവും ഏറ്റവും കൂടുതൽ മാനസികരോഗ ആശുപത്രികളും ഉള്ള സ്ഥലമാണ് എന്നാണ് ലേഖനത്തിൽ ആരോപിച്ചത്. 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പി. നിധീഷ് ആണ് പ്രസ്‌ കൌണ്‍സിലിൽ പരാതി സമർപ്പിച്ചത്. ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നതും വിവാഹ മോചനം സംഭവിച്ചതും  മഹാരാഷ്ട്രയിൽ ആണെന്നും രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടുതൽ പേർ കൊല്ലപ്പെട്ടത് ആന്ധ്രാപ്രദേശിൽ ആണെന്നുമുള്ള ആധികാരികമായ കണക്കുകൾ സഹിതമാണ് പരാതി. വിവാഹം കൂടാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്ന ലിവിംഗ് ടുഗദർ കേരളത്തിൽ വ്യാപകം ആണെന്ന് ലേഖനത്തിൽ ഉണ്ട്. കേരളത്തിലെ മുസ്ലീം മതസ്ഥർ ദേശവിരുദ്ധർ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ലേഖനം ഹിന്ദുത്വത്തിന്റെ പേരിൽ വർഗീയ വികാരം കുത്തി ഇളക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ജനങ്ങൾക്ക്‌ നേരെ സംഘപരിവാർ നടത്തുന്ന യുദ്ധപ്രഖ്യാപനം ആണ് ഈ ലേഖനം. വീക്കിലിക്കെതിരെ നടപെടിയെടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പത്രനിയമങ്ങളെ കാറ്റിൽ പറത്തിയും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുമാണ് ലേഖനം ഉദ്ദേശിക്കുന്നത്. ഗോധ്ര, മുസഫർ നഗർ പോലുള്ള കലാപം ഒന്നുമില്ലാതെ സമാധാനമായി മതേതരത്വം ഉയർത്തി പിടിക്കുന്ന കേരളത്തെ അപമാനിക്കാനുള്ള നീക്കത്തെ തടയുന്നതിനായി കൂടിയാണ് അഴിമുഖത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഞങ്ങള്‍ പരാതി നല്കിയിരിക്കുന്നത്.

(സുപ്രീം കോടതിയില്‍ അഭിഭാഷകനായ വിഷ്ണു ശങ്കറാണ്  കേസില്‍ പ്രസ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഹാജരാകുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍