UPDATES

ക്ഷേത്ര മുറ്റത്ത് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച്

അഴിമുഖം പ്രതിനിധി

ക്ഷേത്ര മുറ്റത്ത് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്താണ് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് നടത്തിയത്. നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന്‍റെ ഒരുക്കത്തിനു വേണ്ടിയും മാര്‍ച്ച് ആരംഭിക്കുന്നതിനു വേണ്ടിയുമാണ് അതിരാവിലെ തന്നെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു.

ക്ഷേത്രമുറ്റത്തായിരുന്നുനഗരം ചുറ്റി നടത്തിയ പ്രകടനത്തിന്‍റെസമാപനം. അതിനു ശേഷം ക്ഷേത്രമുറ്റത്ത് പ്രവര്‍ത്തകരുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ഇരുനൂറോളം ആര്‍ എസ് എസുകാര്‍ ക്ഷേത്ര മുറ്റത്ത് പ്രകടനം നടത്തിയത് ഭക്തരെ ദുരിതത്തിലാക്കി. ക്ഷേത്രത്തിലേക്ക് എത്തിയ പലര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സ്ത്രീകളടക്കമുള്ള ഭക്തര്‍ ക്ഷേത്രം അധികൃതരോട് പരാതി പറഞ്ഞു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍

ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനവും സംഘടനാ പ്രവര്‍ത്തനവും അനിവദിക്കില്ല എന്ന സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്നു ഒരു ക്ഷേത്രത്തിലെയും ആരാധന ക്രമങ്ങളെ ബാധിക്കുന്ന വിധം ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍