UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത നേതാവിനെ ആര്‍എസ്എസ് പുറത്താക്കി

കേരള മുഖ്യമന്ത്രിയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി ഇനാം നല്‍കുമെന്നായിരുന്നു കുന്ദന്‍ ചന്ദ്രാവത്തിന്റെ ആഹ്വാനം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത നേതാവിനെ ആര്‍എസ്എസ് പുറത്താക്കി. ഉജ്ജയ്‌നിലെ സഹ പ്രാചാര്‍ പ്രമുഖ് കുന്ദര്‍ ചന്ദ്രാവത്തിനെയാണു സംഘത്തില്‍ അദ്ദേഹം വഹിച്ചിരുന്ന എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയത്. ആര്‍എസ്എസിന്റെ മധ്യപ്രദേശ് തലവന്‍ പ്രകാശ് ശാസ്ത്രിയാണു കുന്ദനെ പുറത്താക്കിയ തീരുമാനം അറിയിച്ചത്. ചന്ദ്രാവത്തിന്റെ വിവാദപരമായ പ്രസ്താവന തെറ്റായ പ്രതിച്ഛായയാണു സംഘത്തിന് ഉണ്ടാക്കിയത്. ചന്ദ്രാവത്തിനെ സംഘത്തിന്റെ എല്ലാ ചുമതലകളിലും നിന്നും പുറത്താക്കിയിരിക്കുന്നു, പ്രകാശ് ശാസ്ത്രി ഒരു കത്തിലൂടെ പ്രഖ്യാപിച്ചു. ചന്ദ്രാവത്തിനെ സംഘത്തിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ വിവരം പബ്ലിസിറ്റി വിഭാഗത്തിലെ ജോയിന്റ് ചീഫ് കൂടിയായ സഹ പ്രചാര്‍ പപ്രമുഖ് ജെ നന്ദകുമാറും വ്യക്തമാക്കിയിട്ടുണ്ട്.

മധ്യപ്രദേശില്‍ സംഘടപിച്ച് ഒരു ചടങ്ങില്‍ വച്ചാണു മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്നു ചന്ദ്രാവത്ത് പ്രഖ്യാപിച്ചത്. തന്റെ ആസ്തികള്‍ വിറ്റിട്ടാണെങ്കിലും ഈ പണം നല്‍കുമെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു.

എന്നാല്‍ ചന്ദ്രാവത്തിന്റെ പ്രസ്താവന വന്‍വിവാദമായതോടെ സംഘത്തിന്റെ നയമല്ല ചന്ദ്രാവത്ത് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ നടപടിയെ അപലപിക്കുന്നതായും ആര്‍എസ്എസ് ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.

അതേസമയം താന്‍ നടത്തിയ പ്രസ്താവനയില്‍ കുന്ദന്‍ ചന്ദ്രാവത്ത് പിന്നീടു ക്ഷമ ചോദിച്ചിരുന്നു. സ്വയംസേവകരെ കൊലപ്പെടുത്തുന്നതു തന്നില്‍ വേദനയുണ്ടാക്കിയെന്നും അതില്‍ നിന്നും ഉണ്ടായ വികാരപരമായ പ്രസ്്താവനയായിരുന്നു അതെന്നും കുന്ദന്‍ പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍