UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗ രതിയില്‍ ആര്‍ എസ് എസിന്റെ യുടേണ്‍; സ്വവര്‍ഗരതി സദാചാര വിരുദ്ധം

അഴിമുഖം പ്രതിനിധി

സ്വവര്‍ഗ രതി സദാചാര വിരുദ്ധമാണെന്ന് ആര്‍ എസ് എസ്. സ്വവര്‍ഗരതി വ്യക്തികളുടെ താല്‍പര്യമനുസരിച്ചാണെന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് കുറ്റകരമല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സ്വന്തം പ്രസ്താവനയില്‍ നിന്ന് പിന്നാക്കം പോകേണ്ടി വന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ അത് സദാചാരാ വിരുദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അവരെ ശിക്ഷിക്കേണ്ടതില്ലെന്നും എന്നാല്‍ മാനസിക പ്രശ്‌നമായി പരിഗണിക്കണമെന്നും ട്വീറ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗരതിയെ സ്ഥാപനവല്‍ക്കരിക്കുമെന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ആര്‍ എസ് എസ് നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍