UPDATES

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തനം നിരോധിക്കും

അഴിമുഖം പ്രതിനിധി

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തനവും ആയുധ-കായിക പരിശീലനവും നിരോധിച്ചുകൊണ്ടുള്ള  ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് സൂചന. ശാഖ പ്രവര്‍ത്തനവും മറ്റു ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും നിരോധിക്കാനുള്ള ദേവസ്വം വകുപ്പിന്റെ നിര്‍ദേശത്തിന് നിയമവകുപ്പിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു.

എന്നാല്‍ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് യതൊരുവിധ ആയുധ പരിശീലനവും നടത്തുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു. നേരത്തെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടത്തുന്ന ആര്‍ എസ് എസിന്റെ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവന ഇറക്കിയിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍