UPDATES

ഇനി ആര്‍ എസ് എസ് വക നൊബേല്‍ പുരസ്കാരം

അഴിമുഖം പ്രതിനിധി

ആര്‍.എസ്.എസിന്റെ സാംസ്‌കാരിക വിഭാഗമാണ് അവരുടേതായ നോബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പദ്ധതിക്കു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ അനുമതിയും കിട്ടിക്കഴിഞ്ഞു.

220 കോടിയാണ് പുരസ്‌കാരത്തിന്റെ ബജറ്റ്. അതില്‍ 70 കോടി പുരസ്‌കാരത്തിനും ബാക്കിയുള്ളത് പരിപാടി നടത്തിപ്പിനുമായാണ് കണക്കാക്കുന്നത്. ‘നൈമിഷ്യ സമ്മാന്‍’ എന്ന പേരിലാണ് പുരസ്‌കാരം നല്‍കുക. സാഹിത്യം, കല, ശാസ്ത്രം, വിദ്യാഭ്യാസം, സമാധാനം, മനുഷ്യാവകാശം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുക.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് രാജ്യസ്‌നേഹികള്‍ക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ല.  ഇപ്പോള്‍ അത് ലഭിക്കുന്നുണ്ട്. ‘സാഹിത്യ സാംസ്‌കാരിക രംഗത്ത് ദേശസ്‌നേഹികളായ ഒരുപാടുപേര്‍ ഉണ്ട്. എന്നാല്‍  60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് രാജ്യസ്‌നേഹികളെ മാറ്റിനിര്‍ത്തുകയായിരുന്നെന്നും  അടുത്ത കാലത്താണ് രാജ്യസ്‌നേഹത്തിന് അനുകൂലമായ അന്തരീക്ഷം രാജ്യത്ത് വളര്‍ന്നതെന്നും  ആര്‍ എസ് എസ് പറയുന്നു. 

ഇന്ത്യന്‍ ചിന്തകളുടെ സമ്പുഷ്ടി ആഘോഷിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് നൈമിഷ്യ.’ നവംബറില്‍ വാരാണസിയില്‍ നടക്കുന്ന രാഷ്ട്രീയ സംസ്‌കൃതി മഹോത്സവിലാണ് ആദ്യപുരസ്‌കാരം പ്രഖ്യാപിക്കുക. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരും വിദേശികളും ജൂറിയിലുണ്ടാവും. ആര്‍ എസ് എസ് പ്രചാരചക് വ്യക്തമാക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍