UPDATES

വെള്ളാപ്പള്ളി -ആര്‍എസ്എസ് ബാന്ധവത്തിന് ഉമ്മന്‍ചാണ്ടിയും കൂട്ട്;പിണറായി വിജയന്‍

Avatar

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി-ആര്‍എസ്എസ് ബന്ധത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന് പിണറായി വിജയന്‍. വെള്ളാപ്പള്ളിക്കെതിരായുള്ള യുഡിഎഫ് നീക്കം തടഞ്ഞത് ഉമ്മന്‍  ചാണ്ടിയാണെന്നും പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്എന്‍ഡിപി- ആര്‍എസ്എസ് സംഖ്യത്തിനെതിരെ പ്രതികരിച്ച വിഎം സുധീരനെതിരെ വെള്ളാപ്പള്ളി ഉന്നയിച്ച ആരോപണം എതിര്‍ക്കാന്‍ പോലും മുഖ്യമന്ത്രി ശ്രമിച്ചില്ല എന്നും പിണറായി ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടത് തുടര്‍ഭരണവും ബിജെപിക്ക് വേണ്ടത് അകൗണ്ടും  ആണെന്നും,  വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്നും   പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അരുവിക്കര അല്ല കേരളം മുഴുവന്‍ എന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി തുടര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍